ബംഗളൂരു: കന്നഡ സിനിമ സംവിധായകന്‍ ഗുരുപ്രസാദ് മരിച്ച നിലയില്‍. 52 വയസായിരുന്നു. ബംഗളൂരുവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വീടു തുറന്ന് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.
സാമ്പത്തിക പ്രശ്‌നമാണ് ജീവനൊടുക്കാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം. പണം മടക്കി നല്‍കാത്തതിനാല്‍ കടക്കാരില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നു. അടുത്തിടെയാണ് വിവാഹിതനായത്.
പണം നല്‍കാതെ സാധനം വാങ്ങിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്നു. പുതിയൊരു സിനിമയുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം.
വിവാദങ്ങളിലൂടെ എന്നും വാർത്തകളില്‍ നിറയുന്ന സംവിധായകനായിരുന്നു ഗുരുപ്രസാദ് (52).1972-ല്‍ കനകപൂരില്‍ ജനിച്ച ഗുരുപ്രസാദ് രാമചന്ദ്ര ശർമ്മ 2006-ല്‍ പുറത്തിറങ്ങിയ ‘മത’ എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് കന്നഡ സിനിമയില്‍ തന്റെ കരിയർ ആരംഭിച്ചത്.
2009-ല്‍ ‘എഡേലു മഞ്ജുനാഥ’ എന്ന ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. പിന്നീട് ‘ഡയറക്ടർ സ്‌പെഷ്യല്‍’, ‘രണ്ടാം തവണ’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘മത’, ‘എഡേലു മഞ്ജുനാഥ’, ‘മൈലാരി’, ‘ഹുഡുഗുരു’, ‘അനന്തു v/s നുസ്രത്ത്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനേതാവായും അദ്ദേഹം തിളങ്ങി. എഡേലു മഞ്ജുനാഥയ്‌ക്ക് ഗുരുപ്രസാദ് മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡ് നേടി.
കിച്ച സുധീപ് അവതരിപ്പിച്ച ബിഗ് ബോസ് കന്നഡയില്‍ പങ്കെടുത്ത അദ്ദേഹം നിരവധി റിയാലിറ്റി ഷോകളില്‍ വിധികർത്താവായും ചുമതല വഹിച്ചിട്ടുണ്ട്.
Kannada film director Guruprasad is dead