web analytics

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: മുന്‍ഗണന വിഭാഗക്കാരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് തീയതി വീണ്ടും നീട്ടിയതായി അറിയിപ്പ്. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. 84.21 ശതമാനം ആളുകളാണ് നിലവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.(Ration card mustering extended again)

മുഴുവന്‍ പേരുടേയും മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബര്‍ 30വരെ സമയപരിധി നീട്ടിയതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേരാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കിയത്. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ് നടത്തി.

ഐറിഷ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് നവംബർ അഞ്ചിന് ശേഷം തുടരും. നവംബർ 11 മുതൽ ‘മേരാ EKYC’ ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. Mera ration EKYC ആപ്പും ആധാർ വിവരങ്ങൾ നൽകാൻ AadharfaceRD ആപ്പും ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകിയാൽ മസ്റ്ററിങ് പൂർത്തിയാക്കാം എന്നും മന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img