പത്തനംതിട്ട: ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ പിറന്നാൾ ആഘോഷത്തിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെ പ്രതികളും പങ്കെടുത്തതായി ആരോപണം.Riyaz Rafiq’s birthday celebration
വ്യാഴാഴ്ച രാത്രിയിലാണ് പറക്കോട്ട് റിയാസിന്റെ പിറന്നാൾ ആഘോഷവും ദീപാവലി ആഘോഷവും നടന്നത്.
ഈ ആഘോഷത്തിലാണ് ലഹരിമരുന്ന് കേസ് പ്രതികളായ രാഹുൽ, അജ്മൽ എന്നിവരും പങ്കെടുത്തത്. കാപ്പാ കേസുകളിലെ പ്രതികളും ഉൾപ്പെട്ടിരുന്നതായും വിവരമുണ്ട്.
കേക്കു മുറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ആഘോഷത്തിൽ പറക്കോട് മേഖലയിലെ ബ്രാഞ്ച് സെക്രട്ടറിമാരും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അനന്തു മധുവും പങ്കെടുത്തതായാണ് വിവരം. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.