web analytics

പ്രമുഖ സാമ്പത്തിക വിദഗ്ധൻ ബിബേക് ദെബ്രോയ് അന്തരിച്ചു

പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമതി ചെയർമാനുമായ ബിബേക് ദെബ്രോയ് (69) അന്തരിച്ചു. പദ്മശ്രീ അവാർഡ് ജേതാവ് കൂടിയാണദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ബിബേക് ദെബ്രോയ് എഴുത്തുകാരനുമാണ്.

മഹാഭാരതവും ഭഗവദ് ഗീതയും ഉൾപ്പെടെയുള്ള ക്ലാസിക്കൽ സംസ്‌കൃത ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തിട്ടുമുണ്ട് ബിബേക് ദെബ്രോയ്.

പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിന്റെ (ജി.ഐ.പി.ഇ.) ചാൻസലർ സ്ഥാനത്ത് നിന്ന് അദ്ദേഹം അടുത്തിടെ രാജിവെച്ചിരുന്നു.
സ്ഥാപനത്തിന്റെ വൈസ് ചാൻസലർ അജിത്‌റാനഡെയെ ദെബ്രോയ് പിരിച്ചുവിട്ട നടപടി ബോംബെ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിലായിരുന്നു രാജി.

English summary : Eminent economist Bibek Debroy passed away

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img