തൃശൂർ: കുന്നംകുളത്ത് പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ മർദിച്ചതായി പരാതി. കുന്നംകുളം മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയിൽ 11.30 യോടെയായിരുന്നു സംഭവം നടന്നത്.(A family was attacked in Kunnamkulam)
സ്ത്രീകൾ അടക്കമുള്ള കുടുംബമാണ് ആക്രമണത്തിന് ഇരയായത്. ഇവരെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പരിക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പെരുന്നാൾ കാണുന്നതിനായി വന്ന കുടുംബം മരത്തംകോട് പള്ളിക്കടുത്തുള്ള ഐഫ സൂപ്പർമാർക്കറ്റിനു മുൻപിലാണ് കാർ പാർക്ക് ചെയ്തത്. ഇതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.