ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ആഘോഷങ്ങളുടെ ഭാഗമാണ്. എന്നാൽ ഇതല്പം ഹൈടെക്ക് ആയാലോ ? ഒരു മനുഷ്യൻ അലക്സാ ഉപയോഗിച്ച് ദീപാവലിക്ക് വാണം അയക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്കിടയിൽ കൗതുകം നിറയ്ക്കുന്നത്. firewo0rk controlled by alexa video
‘അലക്സാ റോക്കറ്റ് അയക്കൂ’ എന്ന് വോയിസ് കമാൻഡ് നൽകുമ്പോൾ മറുപടിയായി, ഒരു സ്റ്റീൽ കുപ്പിയിൽ നിന്ന് ചെറിയൊരു റോക്കറ്റിന്റെ രൂപമുള്ള പടക്കം ആകാശത്തേക്ക് ഉയർന്നു പോകുന്നതോടൊപ്പം, ‘അതെ, ബോസ്, റോക്കറ്റ് അയക്കുകയാണ്’ എന്ന് അലക്സ മറുപടി നൽകുന്ന രസകരമായ ഒരു വീഡിയോ ആണിത്.
ആമസോൺ അലക്‌സ ഇന്ത്യയും വീഡിയോയ്ക്ക് താഴെ കമൻറ് ഇട്ടിട്ടുണ്ട്. ‘ഹാൻഡ്സ്-ഫ്രീ’ ദീപാവലി എന്നായിരുന്നു ആമസോണിന്റെ കമന്റ്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും വീഡിയോയോട് പ്രതികരിച്ചു, ‘AI വളരെയധികം വളർച്ച പ്രാപിച്ചിരിക്കുന്നു’ എന്നായിരുന്നു സ്വിഗിയുടെ കമൻറ്.
ഇതിനകം 15 ദശലക്ഷത്തിലധികം ആളുകൾ ഇൻസ്റ്റഗ്രാമിൽ വീഡിയോ കണ്ടു കഴിഞ്ഞു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം ഈ ആശയത്തിന് പിന്നിലെ സൂത്രധാരനായ വ്യക്തിയെ അഭിനന്ദിക്കുന്ന തിരക്കിലാണ് ഇപ്പോൾ.
Watch video
https://www.instagram.com/reel/DBd9zZ1ple3/?utm_source=ig_web_copy_link