web analytics

അച്ഛന്റെ മൃതദേഹം നാല് വർഷമായി ഫ്രീസറിൽ സൂക്ഷിച്ച മകൻ; അത് പക്ഷെ സ്നേഹം കൊണ്ടല്ല, കാര്യം തപ്പിച്ചെന്ന പോലീസ് അറിഞ്ഞു, ആ സ്വാർഥതയുടെ കഥ

അച്ഛന്റെ മൃതദേഹം നാല് വർഷമായി ഫ്രീസറിൽ സൂക്ഷിച്ച മകൻ അറസ്റ്റിൽ. അരിസോണയിലാണ്വിചിത്രമായ ഈ സംഭവം നടന്നത് . ജോസഫ് ഹിൽ ജൂനിയർ എന്ന 51 -കാരനാണു അച്ഛന്റെ മൃതദേഹം ഇത്തരത്തിൽ സൂക്ഷിച്ചു വച്ചത്. The son kept his father’s body in the freezer for four years

വീടിന്റെ മുറ്റത്തായിട്ടാണ് മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ വച്ചിരുന്നത്. അത് പ്രവർത്തിപ്പിച്ചിരുന്നില്ല. മൃതദേഹം ഫ്രീസറിൽ വച്ചശേഷം അത് ടാർപോളിനും പുതപ്പും കൊണ്ട് മൂടുകയായിരുന്നു.

ഈ താമസിക്കുന്ന വീട് പിതാവിന്റെ പേരിലുള്ളതാണ്. ആ വീട് നഷ്ടപ്പെട്ട് പോകാതിരിക്കാനാണത്രെ പിതാവിന്റെ മരണം ഇയാൾ റിപ്പോർട്ട് ചെയ്യാതിരുന്നത്. മാത്രമല്ല, അച്ഛന്റെ പേരിൽ 2023 മാർച്ച് മാസം വരെ ഇയാൾ സോഷ്യൽ സെക്യൂരിറ്റിയിൽ നിന്നുള്ള ആനുകൂല്യം കൈപ്പറ്റിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

നാല് വർഷം മുമ്പാണ് ജോസഫ് ഹില്ലിന്റെ പിതാവ് ജോസഫ് ഹിൽ സീനിയർ മരണപ്പെട്ടത്. പിറ്റേന്ന് തന്നെ ജോസഫ് ഹിൽ ഒരു ഫ്രീസർ വാങ്ങുകയായിരുന്നു. താൻ അരിസോണയിലെ സ്ട്രോബെറിയിൽ വാങ്ങിയ സ്ഥലത്ത് പിന്നീട് അച്ഛനെ അടക്കാം എന്നാണത്രെ ഇയാൾ കരുതിയിരുന്നത്. എന്നാൽ, അവിടെ അയാൾക്ക് വീട് പണിയാൻ കഴിഞ്ഞില്ല.

പിന്നീട്, അച്ഛന്റെ മൃതദേഹം പലതവണ മരുഭൂമിയിൽ കൊണ്ട് മറവുചെയ്യാൻ താൻ ശ്രമിച്ചിരുന്നു, എന്നാൽ അതിന് സാധിച്ചില്ല എന്നാണ് ഇയാൾ പറയുന്നത്. അവിടെ എപ്പോഴും ആളുകളായിരുന്നു, അതിനാലാണ് തനിക്ക് അത് സാധിക്കാതിരുന്നത് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

മൃതദേഹം വീട്ടുമുറ്റത്ത് ഒളിപ്പിച്ചതും മരണം റിപ്പോർട്ട് ചെയ്യാത്തതുമടക്കം കുറ്റങ്ങൾ ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ജോസഫ് ഹില്ലിനെ അറസ്റ്റ് ചെയ്തത്. 25,000 ഡോളറിൻ്റെ ബോണ്ട് ആണ് ജോസഫിന്റെ മോചനത്തിന് വേണ്ടത്. നവംബർ നാലിന് കേസിൽ ആദ്യത്തെ വാദം കേൾക്കും.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

കൊന്ന് തിന്നാൻ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ

ലൈംഗികാരോപണങ്ങളിൽ വ്യക്തത വരുത്താതെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് പ്രതിപക്ഷ...

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ

സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ കുട്ടിയെ മറന്നു മാതാപിതാക്കൾ .ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ; പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യുഎസ് അംബാസ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70 പിറന്നാൾ ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരൻ...

Related Articles

Popular Categories

spot_imgspot_img