തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും Rain will continue. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ (03-11-2024) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട തോതിൽ മഴ തുടരുന്നതിനിടെയാണ് അഞ്ച് ദിവസം കൂടി സമാനമായ കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പുണ്ടായത്. ഇന്ന് ഒരു ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ല. തെളിഞ്ഞ കാലാവസ്ഥയാണ് സംസ്ഥാനത്ത് തുടരുന്നത്.
മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച (01/11/2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശനിയാഴ്ച (02/11/2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ഞായറാഴ്ച (03/11/2024) തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്