ലോക്കറിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു, അതും അതീവ രഹസ്യമായി; രാജ്യത്തിന്റെ കരുതൽ സ്വർണം 855 ടൺ

റിസർവ് ബാങ്ക് രഹസ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ Bank of England ലോക്കറിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം 102 tonnes of gold ഇന്ത്യയിലെത്തിച്ചു. 1990 കൾ മുതൽ വിദേശത്തെ സ്വർണ ശേഖരങ്ങൾ ഇന്ത്യയിലെത്തിക്കുന്നുണ്ട്. യുകെയിൽ നിന്ന് ഇതിനോടകം തന്നെ 100 ടൺ സ്വർണം മാറ്റിയിരുന്നു. സെപ്റ്റംബർ അവസാനത്തോടെ റിസർവ് ബാങ്കിൻ്റെ മൊത്തം കരുതൽ ധനത്തിൽ 855 ടൺ സ്വർണമുണ്ട്. 510.5 ടൺ സ്വർണം ഇപ്പോൾ ഇന്ത്യയിലുണ്ട്. നേരത്തെ മെയ് മാസത്തിൽ യുകെയിൽ നിന്ന് 100 ടൺ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു.

അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെയാണ് പ്രത്യേക വിമാനത്തിൽ സ്വർണം രാജ്യത്തെത്തിച്ചത്. ഇന്ത്യയിലെ അതീവ സുരക്ഷ കേന്ദ്രങ്ങളിലേക്ക് സ്വർണം മാറ്റിയിട്ടുണ്ട്. നേരത്തെ ആർബിഐ പുറത്തിറക്കിയ ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവ് റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബർ മാസം വരെ 855 ടൺ സ്വർണമാണ് രാജ്യത്തിന്റെ കരുതൽ സ്വർണം.

അന്താരാഷ്ട്ര തലത്തിൽ സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനാൽ സ്വർണം ഇന്ത്യയിൽ സൂക്ഷിക്കുന്നതിന് ഏറെ പ്രസക്തിയുള്ളതായാണ് വിലയിരുത്തൽ. ആകെ കരുതൽ സ്വർണത്തിൽ 510.5 ടൺ നിലവിൽ ഇന്ത്യയിൽ തന്നെയുണ്ട്. വിദേശത്ത് സൂക്ഷിക്കുന്നതിന്റെ പ്രതിസന്ധികളും ഇതിലൂടെ മറികടക്കാനാകും.

രാജ്യത്തിന് പുറത്ത് നിലവിൽ 324 ടൺ സ്വർണമാണ് സൂക്ഷിച്ചിട്ടുള്ളത്. യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സ് എന്നിവിടങ്ങളിലായാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന...

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

Related Articles

Popular Categories

spot_imgspot_img