എംഎൽഎയായ തന്നെ മണ്ഡലത്തിൽ തുടർച്ചയായി അവഗണിക്കുന്നെന്ന പരാതിയുമായി ചാണ്ടി ഉമ്മൻ Chandi Oommen രംഗത്ത്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് അവകാശലംഘന പരാതി നൽകിയിട്ടുണ്ട്.
പാമ്പാടി ഉപജില്ലാ കലോത്സവത്തിന് ക്ഷണിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. എംഎൽഎ എന്ന രീതിയിൽ മണ്ഡലത്തിലെ പരിപാടികളിൽ നിന്നും മനപൂർവം ഒഴിവാക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇത് ആദ്യത്തെ അനുഭവമല്ല എന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. “കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിലും അവഗണന നേരിട്ടു. സർക്കാർ പരിപാടികൾ പുതുപ്പള്ളി എംഎൽഎയെ അറിയിക്കാതെ നടത്തുന്ന അവസ്ഥയാണ് നേരിടുന്നത്.”
“20 മന്ത്രിമാരുള്ള നവകേരള സദസ്സിൽ എംഎൽഎയാണ് അധ്യക്ഷൻ. അപ്പോൾ രണ്ട് മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിലും എംഎൽഎ തന്നെ അധ്യക്ഷനാകേണ്ടതല്ലേ? മന്ത്രി വന്ന പരിപാടിയിൽ രക്ഷാധികാരിയായ ഞാനാണ് എംഎൽഎ. എന്നാൽ ഞാൻ ആ പരിപാടി അറിഞ്ഞില്ല.” – ചാണ്ടി ഉമ്മൻ പറഞ്ഞു.