ബെയ്റൂട്ടിലെ ഇസ്രായേൽ ആക്രമണത്തിൽ ഹസൻ നസ്റല്ല കൊല്ലപ്പെട്ട് ആഴ്ചകൾക്ക് ശേഷം,
ലെബനൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ള ചൊവ്വാഴ്ച (ഒക്ടോബർ 29) ഷെയ്ഖ് നയിം ഖാസിമിനെ പുതിയ തലവനായി പ്രഖ്യാപിച്ചു.Who is the white turban Sheikh Naim Qasim
ഈ മാസം ആദ്യം നസ്രല്ലയുടെ അനന്തരാവകാശി സഫീദ്ദീനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഖാസിമിൻ്റെ നിയമനം.
ആരാണ് ഷെയ്ഖ് നൈം ഖാസിം?
1991-ൽ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ മുസാവിയാണ് ഖാസിമിനെ ഗ്രൂപ്പിൻ്റെ ഡെപ്യൂട്ടി ചീഫ് ആയി നിയമിച്ചത്. 1992 ൽ അൽ-മുസാവിയെ ഇസ്രായേൽ വധിച്ചതിനെ തുടർന്ന് നസ്രല്ല തലവനായപ്പോൾ ഖാസിം ഗ്രൂപ്പിൻ്റെ ഡെപ്യൂട്ടി ചീഫായി തുടർന്നു.
വിദേശ മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങളിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന അദ്ദേഹം ഗ്രൂപ്പിൻ്റെ ഔദ്യോഗിക വക്താവായും കണക്കാക്കപ്പെടുന്നു. നസ്രല്ലയുടെ കൊലപാതകത്തെത്തുടർന്ന് ടെലിവിഷൻ പ്രസംഗം നടത്തിയ ആദ്യത്തെ ഹിസ്ബുല്ല നേതാവായിരുന്നു അദ്ദേഹം.
1953-ൽ ലെബനൻ്റെ തെക്ക് ഭാഗത്താണ് ഖാസിം ജനിച്ചത്. ലെബനൻ ഷിയ അമാൽ പ്രസ്ഥാനത്തിൽ ചേർന്നതോടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഇറാൻ്റെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് 1979-ൽ അദ്ദേഹം പ്രസ്ഥാനം വിട്ടു.
ഇറാനിയൻ റെവല്യൂഷണറി ഗാർഡുകളുടെ പിന്തുണയോടെ ഹിസ്ബുള്ള രൂപീകരിച്ചപ്പോൾ, ഖാസിം ഗ്രൂപ്പിൻ്റെ മീറ്റിംഗുകളിൽ പങ്കെടുക്കാൻ തുടങ്ങി.
നസ്‌റല്ലയും സഫീദ്ദീനും ധരിച്ചിരുന്ന കറുത്ത തലപ്പാവിൽ നിന്ന് വ്യത്യസ്തമായി, വെളുത്ത തലപ്പാവ് ആണ് ഇദ്ദേഹം ധരിക്കുന്നത്. 1992 മുതൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഹിസ്ബുള്ളയുടെ ജനറൽ കോർഡിനേറ്റർ കൂടിയാണ് ഖാസിം.