മന്ത്രവാദത്തിലെ കുട്ടിപൂ‍ജ എന്ന ആചാരത്തിനായി ഭർത്താവ് മകനെ ബലി നൽകാൻ ശ്രമിക്കുന്നു; ‘മന്ത്രവാദ ക്രിയകൾ നടക്കുന്നത് കേരളത്തിൽ’; സംരക്ഷണം തേടി യുവതി

ഭർത്താവ് മകനെ ബലി നൽകാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി യുവതി. ഭർത്താവിൽ നിന്നും സംരക്ഷണം ലഭിക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്. ബെം​ഗളൂരുവിലാണ് സംഭവം. (The woman complained that her husband was trying to sacrifice her son)

ഭർത്താവ് മകനെയും തന്നെയും ഉപദ്രവിക്കാറുണ്ടെന്നും മകനെ ബലി നൽകാൻ ശ്രമിക്കുകയാണെന്നും യുവതി ആരോപിച്ചു. സംഭവത്തിൽ സദ്ദാം എന്നയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേരളത്തിലാണ് മന്ത്രവാദ പൂജകൾ പലതും നടത്തിയിരുന്നതെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ഭർത്താവ് പണവും ഐശ്വര്യവും വരാൻ മകനെ ബലി നൽകാൻ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. മന്ത്രവാദത്തിലെ കുട്ടി പൂ‍ജ എന്ന ആചാരത്തിനായാണ് മകനെ ബലി നൽകാൻ ശ്രമിച്ചതെന്ന് പരാതിക്കാരി ആരോപിച്ചു.

ഭർത്താവിന്റെ പീഡനം ക്രൂരമായതോടെ യുവതി മകനൊപ്പം തുമക്കുരുവിൽ താമസമാക്കിയിരുന്നു. എന്നാൽ സെപ്റ്റംബർ 13ന് പ്രതിയും സുഹൃത്തും ചേർന്ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് യുവതി വീണ്ടും പൊലീസിനെ സമീപിക്കുന്നത്.

സംഭവം ഇങ്ങനെ:

സദ്ദാമുമായി യുവതി പരിചയത്തിലാകുന്നത് 2020ലാണ്.പിന്നീട് ഇരുവരും പ്രണയത്തിലാവുകയും അതേ വർഷം വിവാഹിതരാവുകയുമായിരുന്നു. ഹിന്ദു മതാചാര പ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

ഇതിന് പിന്നാലെ നവംബറിൽ മുസ്ലിം മതാചാര പ്രകാരം തന്നെ വിവാഹം ചെയ്യണമെന്ന് സദ്ദാം നിർബന്ധിച്ചതായി യുവതി പറയുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി ഐശ്വര്യമുണ്ടാകുമെന്നായിരുന്നു ഭർത്താവിന്റെ വാദം. ഇതിന് പിന്നാലെ യുവതിയെ മതം മാറ്റാനുള്ള ശ്രമം നടത്തിയെന്നും പേര് മാറ്റിയെന്നും തുടങ്ങിയ ആരോപണങ്ങളും പരാതിക്കാരി ഉന്നയിച്ചു.

​ഇതിനിടെ താൻ ഗർഭിണിയായതോടെ ശാരീരിക പീഡനം നേരിട്ടിരുന്നതായും യുവതി പറഞ്ഞു. 2021ലാണ് യുവതി മകന് ജന്മം നൽകുന്നത്. ഇതിന് പിന്നാലെയാണ് മകനെ കുട്ടി പൂജയ്ക്കായി ബലി നൽകണമെന്ന് ഇയാൾ ആവശ്യപ്പെടുന്നത്. അമ്മയെയും ഭർത്താവ് മർദ്ദിച്ചിരുന്നതായും യുവതി കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

Related Articles

Popular Categories

spot_imgspot_img