അഹമ്മദാബാദ്: ഗുജറാത്തിൽ തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. അഹമ്മദാബാദിലെ നരോൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ദേവി സിന്തറ്റിക്സിലാണ് അപകടമുണ്ടായത്. ഏഴ് പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ തുടരുകയാണ്.(Two workers died after inhaling toxic fumes at textile factory)
ജോലിക്കിടെ ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ വിഷവാതകം ശ്വസിച്ചത്. ഒമ്പത് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയില്‍ വച്ചാണ് രണ്ടുപേര്‍ മരിച്ചത്.
പ്രിന്‍റിങ്, ഡൈയിംഗ് എന്നിവക്കായി ഉപയോഗിക്കുന്ന ആസിഡ് ടാങ്കിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രവി മോഹൻ സൈനി അറിയിച്ചു.