web analytics

ധൈര്യമുണ്ടെങ്കിൽ പമ്പ് കത്തിക്കാൻ വെല്ലുവിളിച്ച് ജീവനക്കാരൻ; എന്നാൽപ്പിന്നെ അങ്ങിനെതന്നെയെന്നു യുവാവും; പെട്രോൾ പമ്പിന് തീകൊളുത്തിയ യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ പെട്രോള്‍ പമ്പിന് തീവെക്കാന്‍ യുവാവിന്റെ ശ്രമം. ഹൈദരാബാദില്‍ ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. The youth who set fire to the petrol pump was arrested

വൈകിട്ട് ഏഴുമണിയോടെ സിഗരറ്റ് ലൈറ്ററുമായി നെച്ചാരത്തെ പെട്രോള്‍ പമ്പിലെത്തിയ ചിരാന്‍ എന്നയാളോട്, തീവെക്കാന്‍ പോവുകയാണോയെന്ന് പമ്പിലെ ജീവനക്കാരിലൊരാള്‍ ആരാഞ്ഞു. അതേയെന്ന് മറുപടി നല്‍കിയപ്പോള്‍, ധൈര്യമുണ്ടെങ്കില്‍ തീവെക്കൂവെന്ന് ജീവനക്കാരനായ അര്‍ജുന്‍ വെല്ലുവിളിച്ചു.

ഇതോടെ മദ്യലഹരിയിൽ ‘വെല്ലുവിളി’ ഏറ്റെടുത്ത ചിരാന്‍ സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരന് അടുത്തെത്തി തീകൊളുത്തുകയായിരുന്നു. ഉടന്‍ തീ ആളിപ്പടര്‍ന്നു. സ്‌കൂട്ടറിന് സമീപത്തുനിന്ന സ്ത്രീയും കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സംഭവം നടക്കുമ്പോള്‍ രണ്ട് തൊഴിലാളികള്‍ അടക്കം പത്തോളം പേര്‍ പമ്പിലുണ്ടായിരുന്നു. തീ പടര്‍ന്നയുടനെ പമ്പിലുണ്ടായിരുന്നവര്‍ ഓടിമാറി. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു. ചിരാനെ വെല്ലുവിളിച്ച പമ്പ് ജീവനക്കാരനേയും പോലീസ് അറസ്റ്റുചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ ഞെട്ടിച്ച സംഭവം

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ...

ഇന്ന് പുലർച്ചെയോടെ ജയിൽവാസം പൂർത്തിയായി! അബ്ദുൾ റഹീമിന്റെ മടക്കയാത്ര ഉടൻ; വികാരനിർഭരമായ നിമിഷങ്ങളുമായി കുടുംബം

ഇന്ന് പുലർച്ചെയോടെ ജയിൽവാസം പൂർത്തിയായി! അബ്ദുൾ റഹീമിന്റെ മടക്കയാത്ര ഉടൻ; വികാരനിർഭരമായ നിമിഷങ്ങളുമായി...

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് ഐഎംഡി

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ...

Related Articles

Popular Categories

spot_imgspot_img