അമ്പോ, മെട്രോയ്ക്ക് പിന്നാലെ സബർബൻ റെയിൽവേ പ്രൊജക്ടിന് 2,800 കോടി; അതിവേഗം കുതിച്ചു പായാൻ ബെംഗളൂരു; പദ്ധതിയെ പറ്റി ബിയർ പറയുന്നത്

ബെംഗളൂരു: സബർബൻ റെയിൽവേ പ്രൊജക്ട് suburban railway project ബെംഗളൂരു നഗരത്തിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഒന്നാണെന്നാണ് വിലയിരുത്തൽ.

പുതിയ മെട്രോ പദ്ധതികൾ സജ്ജമാക്കുന്നതിനിടെ ബെംഗളൂരുവിൽ സബർബൻ റെയിൽവേ പദ്ധതിക്ക് സാമ്പത്തിക സഹായം എത്തിയിരിക്കുകയാണ്.

ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിക്കായി യൂറോപ്യൻ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്ക് (ഇഐബി) 300 മില്യൺ യൂറോ (ഏകദേശം 2,800 കോടി) അനുവദിച്ചു. നിർമാണത്തിലിരിക്കുന്ന ബെംഗളൂരു സബർബൻ റെയിൽവേ (ബിഎസ്ആർപി) പദ്ധതിക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

നിർമാണത്തിലിരിക്കുന്ന ബെംഗളൂരു സബർബൻ റെയിൽവേ പ്രോജക്റ്റിൻ്റെ വികസന പ്രവൃത്തികൾക്കാണ് ഇഐബി തുക അനുവദിച്ചിരിക്കുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ 58 സ്റ്റേഷനുകളും രണ്ട് ഡിപ്പോകളും ഉൾപ്പെടുന്ന ശൃംഖല മൊത്തം 149 കിലോമീറ്ററിൽ വ്യാപിക്കും.

ബിഎസ്ആർപി സമീപ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി 452 കിലോമീറ്റർ ദൈർഘ്യത്തിൽ നടപ്പാക്കാനായിരുന്നു തീരുമാനം. ഇതുസംബന്ധിച്ച നിർദേശം തയാറാക്കി സർക്കാർ റെയിൽവേ മന്ത്രാലയത്തെ സമീപീക്കുകയും ചെയ്തിരുന്നു.

2030ഓടെ ബെംഗളൂരുവിലെ ജനസംഖ്യ 1.4 കോടിയിൽ നിന്ന് 2 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സബർബൻ റെയിൽവേ സംവിധാനം കാര്യക്ഷമമാക്കുകയാണ്.

ദേവനഹള്ളി മുതൽ ചിക്കബല്ലാപ്പൂർ വരെയും (18 കിലോമീറ്റർ), ചിക്കബാനവര മുതൽ ഡോബ്ബാസ്പേട്ട് വരെ (36 കിലോമീറ്റർ), ചിക്കബാനവര മുതൽ മഗഡി റോഡുവരെയുള്ള 45 കിലോമീറ്റർ, ഹീലലിഗെ മുതൽ ആനേക്കൽ റോഡ് വരെയുള്ള 24 കിലോമീറ്റർ, രാജനുകുണ്ടേ മുതൽ ഒഡേരഹള്ളി (8 കിലോമീറ്റർ) കെങ്കേരി മുതൽ ഹെജ്ജല (11 കിലോമീറ്റർ) വരെയുമാണ് പദ്ധതിയുള്ളത്

ഇഐബി വൈസ് പ്രസിഡൻ്റ് നിക്കോള ബിയറും റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കമ്പനി (കർണാടക) ലിമിറ്റഡ് ഫിനാൻസ് ഡയറക്ടർ അവധേഷ് മേത്തയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് 300 മില്യൺ യൂറോ അനുവദിക്കാനുള്ള തീരുമാനമുണ്ടായത്.

പദ്ധതിക്ക് കേന്ദ്ര സർക്കാർ 20 ശതമാനം തുക നൽകുമ്പോൾ സംസ്ഥാന സർക്കാരും ഇരുപത് ശതമാനം മാറ്റിവെക്കും. ബാക്കിയുള്ള 60 ശതമാനം തുകയാണ് ഇഐബി നൽകുക.

കഴിഞ്ഞ 20 വർഷമായി ഇന്ത്യയിൽ 5 ബില്യൺ യൂറോയാണ് ഇഐബി നിക്ഷേപിച്ച ഏകദേശ തുകയെന്ന് ബിയർ പറഞ്ഞു. ഇത് വലിയ തുകയാണ്. വൃത്തിയുള്ളതും ആധുനികവും കാര്യക്ഷമവുമായ ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പണം അനുവദിക്കുന്നതെന്ന് ബിയർ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും സംയോജിത റെയിൽ ശൃംഖല സൃഷ്ടിക്കുകയാണ് അക്ഷ്യം. പുതിയ പദ്ധതി നഗരത്തിലെ മറ്റെല്ലാ പൊതുഗതാഗത മാർഗങ്ങളുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2016 മുതൽ ഇഐബി ഇന്ത്യയിലുടനീളമുള്ള വിവിധ ഗതാഗത പദ്ധതികൾക്കായി ഏകദേശം 3.25 ബില്യൺ യൂറോ (ഏകദേശം 30,225 കോടി രൂപ) വായ്പയായി നൽകിയിട്ടുണ്ട്.

ബെംഗളൂരു മെട്രോയുടെ ഒരു വിഭാഗം വികസിപ്പിക്കാൻ 500 മില്യൺ യൂറോയും (ഏകദേശം 4,650 കോടി) വായ്പയിൽ ഉൾപ്പെടുന്നുണ്ട്. ബംഗളൂരു മെട്രോ R6 ലൈനിലെ 23 കിലോമീറ്റർ നിർമിക്കുന്നതിനും മെട്രോ കോച്ചുകൾ വാങ്ങുന്നതിനുമാണ് ഈ തുക. ആഗ്ര, ബെംഗളൂരു, ഭോപ്പാൽ, കാൺപൂർ, ലഖ്‌നൗ, പുനെനെ എന്നിവിടങ്ങളിലെ മെട്രോ പദ്ധതികൾക്ക് യൂറോപ്യൻ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്ക് ധനസഹായം നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Related Articles

Popular Categories

spot_imgspot_img