web analytics

കാപ്പ പോലെ പിഐടി നിയമവും ശക്തമാക്കുന്നു; യുവാവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിച്ചു; സംഭവം കൊച്ചിയിൽ

കൊച്ചി: അനധികൃത ലഹരികടത്തൽ തടയൽ നിയമ (പി.ഐ.ടി.) പ്രകാരം യുവാവ് അറസ്റ്റിൽ. മരട് ഷണ്മുഖ വിലാസം അരുൺ ഷെൽവൻ ( 30 ) ആണ് അറസ്റ്റിലായത്.

അയൽ സംസ്ഥാനങ്ങളിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ കൊണ്ടുവന്ന്, യുവാക്കൾക്കിടയിൽ വിതരണം ചെയ്ത കേസിലാണ് അറസ്റ്റ്.

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നിയമമാണ് പി ഐ ടി. ഇയാൾ കൊച്ചി സിറ്റിയിലെ മരട് പോലീസ് സ്റ്റേഷനിലും ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലും രണ്ട് നാർകോട്ടിക് കേസുകളിൽ പ്രതിയാണ്.

ഒരു വർഷത്തേക്കാണ് പി.ഐ.ടി -എൻ. ‍ഡി. പി .എസ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. പി.ഐ.ടി നിയമപ്രകാരം കൊച്ചി സിറ്റിയിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് അരുൺ സെൽവം.

ഇതിനു മുൻമ്പ് കാസറഗോഡ് സ്വദേശിയായ അബ്ദുൽ സലാം, എടത്തല
സ്വദേശിയായ സനൂപ് എന്നിവർ പി.ഐ.ടി നിയമപ്രകാരം അറസ്റ്റിലായിരുന്നു. രണ്ടുപേരും ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്.

കൊച്ചി സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസ് , കൊച്ചി സിറ്റി ഡി.സി.പി കെ.എസ് സുദർശൻ ഐ.പി.എസ് എന്നിവരുടെ നിർദ്ദേശപ്രകാരം നാർകോടിക് സെൽ എ.സി.പി കെ.എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി.

English summary: like Kappa, PIT enforces the law. The youth was remanded in custody for one year; The incident happened in Kochi

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img