ആലപ്പുഴയിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെതിരെ കേസെടുത്തു. വീടിന് പിന്നിലാണ് ഇയാൾ കഞ്ചാവ് നട്ടു വളർത്തിയത്. ആര്യാട് സ്വദേശി ശംഭു രങ്കനാണ് (31) അറസ്റ്റിലായത്.
ഇയാൾ താമസിക്കുന്ന വീടിന് പിന്നിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തുകയും ചെയ്തു.
189 സെൻ്റീ മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയ കേസിലും പിന്നാലെ 20 ഗ്രാം കഞ്ചാവ് പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചതിനും യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്.
ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജും പാർട്ടിയും നടത്തിയ പരിശോധനയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്
English summary : The ‘cannabis plant’ was planted and grown; Excise filed a case against the youth