1.15 കോടി രൂപയുടെ സ്വർണം, 2.10 കോടി രൂപയുടെ ഭൂസ്വത്ത്, 4.24 കോടി രൂപയുടെ നിക്ഷേപം; പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങൾ അറിയിച്ചത്. 4.24 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചൽ ഫണ്ടുകളിലും ഓഹരികളിലുമാണ്. 52,000 രൂപയാണ് പ്രിയങ്കയുടെ കൈവശമുള്ളത്.(Priyanka Gandhi Declares Assets Worth Rs 4.24 Crore in Wayanad By-election)

2.10 കോടി രൂപയുടെ ഭൂസ്വത്ത്, 1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, എന്നിങ്ങനെയാണു മറ്റ് ആസ്തികൾ. 2004 മോഡൽ ഹോണ്ട സിആർവി കാറും സ്വന്തമായുണ്ട്. 15.75 ലക്ഷം രൂപയാണ് പ്രിയങ്കാ ഗാന്ധിയുടെ കടബാധ്യത. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി മൂന്നു കേസുകളും പ്രിയങ്കയ്ക്കെതിരെയുണ്ട്. ഭർത്താവ് റോബർട്ട് വാധ്‍രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും നാമനിർദേശ പത്രികയിൽ പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട് വാധ്‌ര, മകൻ റെയ്ഹാൻ വാധ്‌ര എന്നിവരും നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിൽ കാലവർഷം...

‘ബംഗാളി ലുക്ക് അടിപൊളി’യെന്ന് ആരാധകൻ

'ബംഗാളി ലുക്ക് അടിപൊളി'യെന്ന് ആരാധകൻ മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് നസ്ലെൻ. ബാലതാരമായി...

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ ഉടുപ്പി: ഓഗസ്റ്റ് 27 ന് ഉഡുപ്പി...

ട്രംപിന്റെ അധികത്തീരുവ മലഞ്ചരക്ക് വിപണിയെ ബാധിക്കുമോ….? അറിയാം പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ:

ട്രംപിന്റെ അധികത്തീരുവ മലഞ്ചരക്ക് വിപണിയെ ബാധിക്കുമോ….? അറിയാം പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ: യുഎസ്...

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം ബംഗളൂരു: ബംഗളൂരുവിൽ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിച്ച് ശേഷം...

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

Related Articles

Popular Categories

spot_imgspot_img