അടിമാലി: മൂന്നാറിലേക്കു ടൂർ പോകുന്ന വഴിക്ക് കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർത്ഥികൾ എത്തിയത് എക്സൈസ് ഓഫീസിൽ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിന്റെ പിൻവശത്തുകൂടി വന്നതുകൊണ്ട് ബോർഡ് കാണാൻ കഴിഞ്ഞില്ല. തൃശൂരിലെ സ്കൂളിൽനിന്നെത്തിയ വിദ്യാർത്ഥികളിൽ ചിലരാണ് എക്സൈസിന്റെ കൈയ്യിലേക്ക് ചെന്ന് പെട്ടത്.
മുറിക്കുള്ളിൽ യൂണിഫോമിലുള്ളവരെ കണ്ടതോടെ ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി.ചിറയാത്തിന്റെ പരിശോധനയിൽ ഒരു കുട്ടിയുടെ പക്കൽ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യിൽനിന്ന് ഒരു ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്തു.
ഓഫിസിന്റെ പിൻവശത്തു കൂടിയാണ് കുട്ടികൾ വന്നത്. അതിനാൽത്തന്നെ ഓഫിസ് ബോർഡ് കണാൻ കഴിഞ്ഞില്ല. അവിടെ കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതുകണ്ട് വർക്‌ഷോപ്പാണെന്നു തെറ്റിദ്ധരിച്ചാണ് തങ്ങൾ ഇവിടെ കയറിയതെന്ന് കുട്ടികൾ പറഞ്ഞു.
കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിവരമറിയിക്കുകയും വിദ്യാർഥികൾക്കു കൗൺസലിങ് നൽകുകയും ചെയ്തു. അതോടൊപ്പം മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
On the way to Munnar, the school students visited the excise office to find matches for lighting their ganja beedi.