ഭര്‍ത്താവിന്റെ ദീര്‍ഘായുസിനു വേണ്ടി വ്രതമെടുത്തു: അത് തീർന്നയുടൻ ഭർത്താവിനെ വിഷം കൊടുത്ത് കൊന്നു ഭാര്യ !

ഭര്‍ത്താവിന്റെ നന്മയ്ക്കും ദീര്‍ഘായുസിനും വേണ്ടി വ്രതമെടുത്ത ശേഷം ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ഭാര്യ. ഉത്തര്‍പ്രദേശിലെ കൗസുംബി ജില്ലയിലെ കാഡ ധാം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ശൈലേഷ് കുമാര്‍ എന്നയാളെ ഭാര്യ സവിതയാണ് കൊലപ്പെടുത്തിയത്. After praying for his longlife, Wife killed her husband with poison

ശൈലേഷുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ സവിത ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് കൗശാംഭി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടി ഭാര്യമാര്‍ വ്രതമനുഷ്ഠിക്കുന്ന കര്‍വ ചൗത്ത് ആഘോഷം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച സവിതയും വ്രതമനുഷ്ഠിച്ചു. ഭര്‍ത്താവിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി.

ശൈലേഷും സവിതയ്ക്ക് വേണ്ടി പൂജകള്‍ നടത്തി. നിരാഹാര വ്രതത്തിന് ശേഷം സവിതയും ശൈലേഷും തമ്മില്‍ തര്‍ക്കമുണ്ടായി. ശൈലേഷിന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്നാരോപിച്ച് സവിതയാണ് തര്‍ക്കത്തിന് തുടക്കമിച്ചത്.

പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്‌നം ഇവര്‍ തന്നെ പറഞ്ഞ് പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ഭക്ഷണം കഴിച്ചതിന് ശേഷം സവിത വീട് വിട്ട് പോകുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും ശൈലേഷിനെ വീടിന് പുറത്തുകണ്ടില്ല. തുടർന്ന് സഹോദരൻ വീട്ടിൽ അന്വേഷിച്ച് എത്തി. ഈ സമയം വീടിനുള്ളില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു ശൈലേഷ്. തുടര്‍ന്ന് സഹോദരനും മറ്റ് ബന്ധുക്കളും ചേർന്ന് ശൈലേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാൽ ശൈലേഷ് മരിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സവിതയാണ് കൊല നടത്തിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സവിത കുറ്റം സമ്മതിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img