web analytics

കടം വാങ്ങിയ പണം അച്ഛൻ തിരിച്ചടച്ചില്ല; പ്രായപൂർത്തിയാവാത്ത മകളെ ബലാത്സംഗം ചെയ്‌തു, പ്രതി പിടിയിൽ

കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിൽ പ്രതികാരമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ നടന്നത് ക്രൂര പീഡനം. പെൺകുട്ടിയുടെ അച്ഛനാണ് പ്രതിയുടെ കയ്യിൽ നിന്നും പണം കടം വാങ്ങിയത്. ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്. കേസിൽ രവികുമാർ (39) എന്നയാളെ മദനായകഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. 70,000 രൂപ പെൺകുട്ടിയുടെ അച്ഛൻ പ്രതിയുടെ കയ്യിൽ നിന്ന് കടം വാങ്ങിയിരുന്നു. 30,000 രൂപ മുന്നേ മടക്കി നൽകിയിരുന്നു. ബാക്കി 40,000 രൂപ പലിശ സഹിതം നൽകണമെന്ന് പറഞ്ഞ് രവികുമാർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീട്ടിൽ പെൺകുട്ടി മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത്. ശേഷം പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ബലാത്സംഗം, പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

English summary : The father did not repay the borrowed money; Minor daughter raped, accused arrested

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

‘സ്വകാര്യത ലംഘനം നടന്നിട്ടില്ല’; സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി; സർക്കാരിന് ആശ്വാസം

സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി സർക്കാർ ജീവനക്കാരുടെ ഫോൺ...

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം തൃശൂർ: കൊടുങ്ങല്ലൂർ–തൃശൂർ...

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’ തിരുവനന്തപുരം: ഇറാനും ഇസ്രയേൽ–അമേരിക്ക സഖ്യവും...

പരീക്ഷ കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: അപ്രതീക്ഷിതമായ വേർപാടിന്റെ നടുക്കത്തിലാണ് തൃശൂർ താന്ന്യം പ്രദേശം. പരീക്ഷ കഴിഞ്ഞു...

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ തിരുവനന്തപുരം: നിയമസഭ...

Related Articles

Popular Categories

spot_imgspot_img