പൂരം തകർക്കാനുള്ള ശ്രമം; 35 നിയന്ത്രണങ്ങളിൽ 5 എണ്ണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല; കേന്ദ്ര ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ മനോഹാരിത നശിപ്പിക്കുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര ഉത്തരവിനെതിരെ മന്ത്രി കെ രാജന്‍. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുമെന്ന് മന്ത്രി പറഞ്ഞു. 35 നിയന്ത്രണങ്ങളില്‍ അഞ്ചെണ്ണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.(Minister K Rajan said that central regulations will spoil the charm of Thrissur Pooram fireworks)

കേന്ദ്രത്തിന്റെ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരം തകര്‍ക്കാനുള്ള ശ്രമമായി മാത്രമെ കാണാനാകൂവെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് തൃശൂര്‍ പൂരം പ്രതിസന്ധിയിലാക്കുമെന്ന് കാണിച്ച് കേന്ദ്രത്തിന് കത്തയച്ചു. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി പീയുഷ് ഗോയലിനും കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും ഇക്കാര്യം ചൂണ്ടികാണിച്ച് കത്തയച്ചിട്ടുണ്ട്.

ഉത്തരവുപ്രകാരം 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി പറയുന്നത്. 200 മീറ്റര്‍ ഫയര്‍ ലൈന്‍ നടപ്പാക്കിയാല്‍ തേക്കികാട് വെടിക്കെട്ട് നടക്കില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിന്‍കാട് മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല. ഈ അകലം 60 മുതല്‍ 70 മീറ്റര്‍ വരെയായി കുറയ്ക്കണം.

താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലെ അകലം 100 മീറ്ററാക്കി. ഇത് 15 മീറ്ററാക്കി കുറയ്ക്കണമെന്നും ആശുപത്രി, സ്‌കൂള്‍, നഴ്‌സിങ് ഹോം എന്നിവയില്‍ നിന്നും 250 മീറ്റര്‍ അകലെ ആയിരിക്കണം വെടിക്കെട്ടുകള്‍ നടക്കേണ്ടതെന്ന എന്ന നിബന്ധനയും മാറ്റണം. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

Related Articles

Popular Categories

spot_imgspot_img