ഹൈദരാബാദ്: പബ്ബിൽ നിയമവിരുദ്ധ രീതിയിൽ പാർട്ടി നടത്തിയ 140 പേർ അറസ്റ്റിൽ. നഗ്നനൃത്തം അടക്കമുള്ള നിയവിരുദ്ധപ്രവർത്തനങ്ങളായിരുന്നു പബ്ബിൽ നടന്നത്. അറസ്റ്റിലായവരിൽ 40 പേർ സ്ത്രീകളാണ്.
ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് ഏരിയയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പാർട്ടി നടന്നത്. രാത്രിയോടെ തന്നെ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും പൊലീസ് പിടികൂടിയിരുന്നു.
നഗ്നനൃത്തം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നിശാപാർട്ടിക്കിടെ നടന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് ഏരിയയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
രാത്രിയോടെ തന്നെ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും പൊലീസ് പിടികൂടിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതോടൊപ്പം തന്നെ പരിപാടി നടന്ന പബ്ബ് പൂട്ടിച്ചതായും എസിപി വെങ്കട്ട് രമണ അറിയിച്ചു. പബ്ബിന്റെ ഉടമ, ബൗൺസർ, ഡിജെ ഓപ്പറേറ്റർമാർ, കാഷ്യർ എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു.
പബ്ബിലേക്ക് പുരുഷന്മാരെ ആകർഷിക്കാൻ സ്ത്രീകളുടെ നഗ്നനൃത്തം പതിവായി നടത്താറുണ്ടായിരുന്നു. ഇത്തരത്തിൽ നൃത്തം ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് സ്ത്രീകളെ എത്തിച്ചിരുന്നു.
Hyderabad Police conducted a raid at a pub in the posh Banjara Hills area of the city and took 140 people including 40 women in custody for allegedly engaging in illegal activities