തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി സരിന്‍ മത്സരിക്കും. ചേലക്കര നിയോചക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ കൂടിയായ യു ആര്‍ പ്രദീപും മത്സരിക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.(CPM announced candidates in palakkad and chelakkara)
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത് കോൺഗ്രസ് – ബിജെപി കൂട്ടുകെട്ടാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചതും കോൺഗ്രസിന്റെ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊണ്ടാണ് നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ച ഷാഫി പറമ്പിലിനെ മാറ്റിയത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഡീലാണ് ഇതെന്നും ഗോവിന്ദന്‍ പറഞ്ഞു.
പാലക്കാട് യുഡിഎഫ് സ്ഥാനാർഥികളായി രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിയും.