പരവൂർ: പുക്കുളം ഇസാഫ് ബാങ്കിൻറെ എ.ടി.എം കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ കുറുമണ്ടൽ സ്വദേശി രാഹുലിനെ (26) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്ലാസ് ഡോറുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.
എ.ടി.എം മെഷീൻ മൊത്തം കുത്തിപ്പൊളിച്ച് നശിപ്പിച്ചിരുന്നു. എന്നാൽ, പണം കടത്താൻ സാധിച്ചില്ല. കൊട്ടാരക്കര നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ ഡി. ദീപു, സബ് ഇൻസ്പെക്ടർ വിഷ്ണു സജീവ്, എസ്.സി.പി ഒ. നെൽസൺ, സി.പി.ഒമാരായ സലാഹുദീൻ, സച്ചിൻ ചന്ദ്രൻ, അനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
In the case of trying to embezzle money by breaking into Pukkalam ISAF Bank’s ATM Paravur police arrested Rahul (26), native of Rumandal.