web analytics

നവീന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, പാർട്ടി നിലപാട് അംഗീകരിക്കുന്നു; എന്റെ നിരപരാധിത്വം തെളിയിക്കും; രാജിക്കത്ത് നൽകി പി പി ദിവ്യ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പി പി ദിവ്യ. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും ദിവ്യ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കും. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി പി ദിവ്യ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. (P P divya on naveen babu’s death after her resignation)

താന്‍ നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമായിരുന്നെന്ന് ദിവ്യ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിലാണ് ആ സ്ഥാനത്തുനിന്ന് മാറുന്നതെന്നും ദിവ്യ വ്യക്തമാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്നാണ് കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തിയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് നവീൻ ബാബുവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

Other news

പൊതുസ്ഥലത്ത് പാൻ മസാല തുപ്പി; ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ

പൊതുസ്ഥലത്ത് പാൻ മസാല തുപ്പി; ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ ലണ്ടൻ...

കണ്ണുകൾക്ക് കൂടുതൽ ഭംഗി നൽകാൻ മസ്കാര; ശരിയായി ഉപയോഗിക്കാൻ എളുപ്പ വഴികൾ

കണ്ണുകൾക്ക് കൂടുതൽ ഭംഗി നൽകാൻ മസ്കാര; ശരിയായി ഉപയോഗിക്കാൻ എളുപ്പ വഴികൾ മുഖസൗന്ദര്യത്തിൽ...

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ മുംബൈ:...

കേരളത്തെ നടുക്കിയ ആ ക്രൂരതയ്ക്ക് ഇന്ന് വിധി; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കേരളത്തിന്റെ കണ്ണുനീരായ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്....

തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാകും; എൽദോസ് കുന്നപ്പിള്ളിക്കായി പെരുമ്പാവൂരിൽ പ്രതിഷേധം

തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാകും; എൽദോസ് കുന്നപ്പിള്ളിക്കായി പെരുമ്പാവൂരിൽ പ്രതിഷേധം കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട...

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര...

Related Articles

Popular Categories

spot_imgspot_img