മുഖത്തും , മുടിയിലും തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭംഗി വർധിപ്പിക്കാൻ മേക്കപ് ചെയ്യുന്ന പലർക്കും അറിവില്ലാത്ത ഓന്നാണ് മേക്കപ് അലർജി. Beware of makeup allergies.
മേക്കപ് വസ്തുക്കൾ ഉപയോഗിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന പാടുകൾ, ചൊറിച്ചിൽ , ചുവന്നു തടിക്കൽ, വെള്ളമൊലിക്കൽ തുടങ്ങിയവ അലർജിയുടെ ഭാഗമാണ് ഇത്തരം അലർജിയെ ഇറിറ്റന്റ് കോൺടാക്ട് ഡെർമറ്റൈറ്റിസ് എന്നാണ് വിളിക്കുന്നത്.
എന്നാൽ പെട്ടെന്നു തന്നെ മേ്കപ് അലർജികൾ ഉണ്ടാകണമെന്നില്ല. വർഷങ്ങളായുള്ള ഉപയോഗത്തിന് ശേഷവും ചൊറിച്ചിൽ , ചർമത്തിലെ നിറവ്യസ്ത്യാസം പോലെയുള്ള അലർജികൾ വരാം.
എന്നാൽ ഇത് പെട്ടെന്ന മേക്കപ് വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് മനസിലാകണം എന്നില്ല.
മേക്കപ് അലർജികൾ തൊലിപ്പുറത്തെ ലക്ഷണങ്ങൾ കൂടാതെ ബോധക്ഷയം, തലചുറ്റൽ, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം.
ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം. നിലവാരം കുറഞ്ഞ മേക്കപ് വസ്തുക്കൾ ഉപയോഗിക്കുന്നത് വൃക്ക തകരാറിലാകുന്നതിനും കാരണമാകും.
മേക്കപ് വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുൻപ് തന്നെ കൈയ്യിൽ പുരട്ടി തൊലിപ്പുറത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടൊ എന്ന കാര്യം പരിശോധിക്കണം.
ഒരാഴ്ച്ചയിലധികം ഇങ്ങിനെ പുരട്ടി നോക്കിയ ശേഷം ഉപയോഗിക്കുന്നതിൽ തെറ്റില്ല. അലർജി ലക്ഷണങ്ങൾ കാണിച്ചാൽ ഉപയോഗം നിർത്താം.