web analytics

കോഹ്ലിയല്ല ശരിക്കും കിം​ഗ്, അത് അജയ് ജഡേജ; 1450 കോടി രൂപയുടെ ആസ്തി! പെട്ടെന്ന് ഭാ​ഗ്യം വന്ന വഴി…

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിന്റെ(നവനഗർ) അടുത്ത സിംഹാസന അവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, വിരാട് കോഹ്ലിയെ മറികടന്ന് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് വ്യക്തിത്വമായി മുൻ ക്രിക്കറ്റ് താരം അജയ് ജഡേജ മാറുമെന്ന് റിപ്പോർട്ട്. നിലവിലെ നവനഗർ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹേബാണ് പുതിയ സിംഹാസന അവകാശിയായി അജയ് ജഡേജയുടെ പേര് പ്രഖ്യാപിച്ചത്. ജാംനഗർ രാജ കുടുംബാംഗമായ അജയ് ജഡേജ പാരമ്പര്യമനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി മാറിയത്.

പുതിയ സിംഹാസന അവകാശിയായി പ്രഖ്യാപിച്ചതോടെ, 1450 കോടി രൂപയിലധികം വരുന്ന സമ്പത്ത് ആണ് ജഡേജയിൽ വന്നുചേരുക. ഈ അമ്പരപ്പിക്കുന്ന തുക അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കായികതാരമാക്കി മാറ്റും. ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് ഏകദേശം 1,000 കോടിയുടെ ആസ്തിയാണ് ഉള്ളത്. ക്രിക്കറ്റിൽ വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബം കൂടിയാണ് ജഡേജയുടേത്. പ്രസിദ്ധമായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി പോരാട്ടങ്ങൾ ജഡേജയുടെ ബന്ധുക്കളായ രഞ്ജിത് സിങ്ജി, ദുലീപ് സിങ്ജി എന്നിവരുടെ സ്മരണാർഥമാണ് നടത്തുന്നത്.

1992 നും 2000 നും ഇടയിൽ ഇന്ത്യക്കായി 196 ഏകദിനങ്ങളും 15 ടെസ്റ്റ് മത്സരങ്ങളും കളിച്ച ജഡേജ രാജകുടുംബത്തിന്റെ നേരിട്ടുള്ള പിൻഗാമിയാണ്. അദ്ദേഹത്തിന്റെ പിതാവ് ദൗലത്സിംഗ്ജി ജഡേജ മൂന്ന് തവണ ജാംനഗറിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. അടുത്ത സിംഹാസന അവകാശിയായുള്ള പ്രഖ്യാപനത്തോടെ, അജയ് ജഡേജ ഒരു പുതിയ ഇന്നിംഗ്‌സ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ക്രിക്കറ്റ് പിച്ചിൽ നിന്ന് രാജകൊട്ടാരത്തിലേക്കുള്ള ഇന്നിംഗ്‌സിൽ കായികം സേവനവുമായി ഇഴചേർന്ന ഒരു പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകേണ്ടി വരും.

English Summary

Former cricketer Ajay Jadeja is set to overtake Virat Kohli as the richest cricket personality after being selected as the next heir to the throne of Jamnagar (Navanagar) in Gujarat

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; വാങ്ങിക്കൊടുക്കില്ലെന്നു ഭർത്താവ്; 22കാരി ജീവനൊടുക്കി

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; 22കാരി ജീവനൊടുക്കി ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img