ഡൽഹി: കേരളത്തിലെ വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. നവംബർ 23 ന് വോട്ടെണ്ണൽ നടക്കും. മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും. ജാർഖണ്ഡിൽ നവംബർ 13 ന് ആദ്യഘട്ടം നടത്തും. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. നവംബർ 23 ന് വോട്ടെണ്ണൽ നടക്കും.
ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടന്നതെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരിൽ പല വെല്ലുവിളികൾ മറികടന്നാണ് തെരഞ്ഞെടുപ്പ് പൂർത്തിയായതെന്നും ചൂണ്ടിക്കാട്ടി.
എവിടെയും റീപോളിംഗ് നടത്തേണ്ടി വന്നില്ല. അതുപോലെ ഒരിടത്തും അക്രമസംഭവങ്ങളുമുണ്ടായില്ല. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾ വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി. മഹാരാഷ്ട്രയിൽ 9.36 കോടി വോട്ടർമാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടർമാരുമുണ്ട്. ഒരു ലക്ഷത്തിലേറെയാണ് പോളിംഗ് സ്റേഷനുകൾ. ജാർഖണ്ഡിൽ 2.6 കോടി വോട്ടർമാരും 11.84 ലക്ഷം പുതിയ വോട്ടർമാരുമാണുള്ളത്.
English Summary
Kerala’s Wayanad Lok Sabha Constituency, Palakkad and Chelakara by-elections will be held on November 13.