‘അമ്മയുടെ അവസാന ഓർമയാണ്, ദയവായി തിരിച്ചു തരൂ, പുതിയ സ്കൂട്ടർ നൽകാം’; കള്ളനോട് അഭ്യർത്ഥനയുമായി യുവാവ്

ക്യാൻസർ രോ​ഗ ബാധിതയായിരുന്ന അമ്മയുടെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷ്ടിച്ച കള്ളനോട് പ്ലക്കാർഡിലൂടെ അഭ്യർത്ഥനയുമായി യുവാവ്. മഹാരാഷ്ട്രയിലാണ് സംഭവം. മോഷണം ചെയ്യപ്പെട്ട സ്കൂട്ടർ തന്റെ അമ്മയുടെ അവസാന ഓർമ്മയാണെന്നും തിരിച്ചുതരണമെന്നുമാവശ്യപ്പെട്ടാണ് യുവാവ് പ്ലക്കാർഡുമായി തെരുവിലിറങ്ങിയത്. The young man appealed to the thief who stole the scooter through a placard.

ക്യാൻസർ രോ​ഗ ബാധിതയായിരുന്ന അഭയ്‌യുടെഅമ്മ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. അഭയ് ചൗ​ഗുലെ എന്ന യുവാവാണ് മറാത്തി ഭാഷയിലെഴുതിയ പ്ലക്കാർഡും പിടിച്ച് ഇറങ്ങിയത്. തെരുവിൽ നിൽക്കുന്ന ഫോട്ടോകൾ യുവാവ് തന്റെ സമൂഹ​മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.

ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ സ്കൂട്ടർ വാങ്ങിയതെന്നും വാഹനം തിരികെ തന്നാൽ പുതിയ വാഹനം വാങ്ങിത്തരാമെന്നും അഭയ് പ്ലക്കാർഡിൽ കുറിച്ചു. സ്കൂട്ടർ മോഷണം പോയതിന് പിന്നാലെ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് വിഷയത്തിൽ പൊലീസിനെ സമീപിക്കുന്നത്.

‘എന്റെ ആക്ടീവ മോഷ്ടിച്ച കള്ളനോട് വിനീതമായ അഭ്യർത്ഥന, ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ അത് വാങ്ങിയത്. എന്റെ അമ്മയുടെ അവസാന ഓർമയാണ് സ്കൂട്ടർ. തിരികെ നൽകിയാൽ നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ പുതിയ സ്കൂട്ടർ വാങ്ങി നൽകാം. ദയവുചെയ്ത് അമ്മയുടെ വാഹനം തിരികെ നൽകണം’, യുവാവ് കുറിച്ചു.

ദസറ രാത്രിയിൽ കോതൃൂഡിൽ നിന്നാണ് സ്കൂട്ടർ മോഷ്ടിക്കപ്പെട്ടതെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9766617464 എന്ന നമ്പറിലോ അല്ലെങ്കിൽ @abhayanjuu എന്ന ഐഡിയിലോ ബന്ധപ്പെടണമെന്നും യുവാവ് ആവശ്യപ്പെട്ടു. കറുപ്പ് നിറത്തിൽ MH14BZ6036 എന്ന ആക്ടീവ സ്കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img