web analytics

വാഹനം ഓവര്‍ടേക്ക് ചെയ്തത് ഇഷ്ടമായില്ല; മകനെ മാതാപിതാക്കളുടെ മുന്നിലിട്ട് തല്ലിക്കൊന്നു

വാഹനം ഓവര്‍ടേക്ക് ചെയ്തതിന്‍റെ പേരിലുള്ള തര്‍ക്കത്തിൽ മകനെ മാതാപിതാക്കളുടെ മുന്നിലിട്ട് തല്ലിക്കൊന്നു.Did not like the vehicle overtaking; The son was beaten to death in front of his parents

27കാരനായ ആകാശ് മെയ്ന്‍ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മുംബൈ മാലാഡിൽ അതിക്രൂര കൊലപാതകത്തില്‍ ഒന്‍പതുപേര്‍ പൊലീസ് പിടിയിലായി.

ദസറയോടനുബന്ധിച്ച് പുതിയ വാഹനം വാങ്ങാൻ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ആകാശിന്‍റെ മാതാപിതാക്കള്‍ അക്രമികളെ തടയാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അവരെയും പ്രതികള്‍ ക്രൂരമായി തല്ലിച്ചതച്ചു. മാലാഡ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

ഓട്ടോയിലെത്തിയ സംഘം ആകാശിന്‍റെ വാഹനം വെട്ടിച്ച് മുന്നോട്ടെടുത്തു. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ആകാശിനെ അക്രമികള്‍ തല്ലിച്ചതയ്ക്കുമ്പോള്‍ അമ്മ ഇയാളുടെ മുകളില്‍ കിടന്ന് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. അച്ഛനും പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ ഫലം കണ്ടില്ല.

ഓട്ടോ ഡ്രൈവറെയും മൂന്ന് സുഹൃത്തുക്കളെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഒന്‍പതു പേര്‍ നിലവില്‍ കസ്റ്റഡിയിലുണ്ട്.

വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.അക്രമികളോട് ആകാശിന്‍റെ അച്ഛന്‍ മാപ്പു പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

വയനാട്ടിൽ സിപ്പ് ലൈൻ അപകടം! വ്യാജ വീഡിയോ നിർമ്മിച്ചയാൾ പിടിയിൽ

കല്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം നടന്നെന്ന പേരിൽ വ്യാജ വീഡിയോ...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ തിരുവനന്തപുരം: ഐഎസിൽ ചേരാൻ...

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 പ്രധാന ആക്രമണങ്ങളുടെ സൂത്രധാരൻ

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ചെന്നൈ: ഇന്ത്യയിലെ ഏറ്റവും...

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടുക്കിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീരുമേട്...

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന്...

Related Articles

Popular Categories

spot_imgspot_img