web analytics

തെങ്ങ് ചതിക്കില്ല, പക്ഷെ തേങ്ങ ചതിക്കും; ഇതിപ്പോ കൊലച്ചതി ആയിപ്പോയി; പച്ച തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും പൊന്നുംവില

ക​ട്ട​പ്പ​ന: തേ​ങ്ങ വി​ല കു​തി​ച്ചു ക​യ​റി​യ​തോ​ടെ വെ​ളി​ച്ചെ​ണ്ണ വി​ല ലി​റ്റ​റി​ന്​ 240 രൂ​പ ക​ട​ന്നു. നേ​ട്ട​മാ​കു​ന്ന​താ​ക​​ട്ടെ ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക്.Green coconut and coconut oil are worth their weight in gold

കേ​ര​ള​ത്തി​ൽ തേ​ങ്ങ​യു​ടെ വി​ല ഓ​രോ ദി​വ​സ​വും കു​തി​ച്ചു​യ​രു​ക​യാ​ണ്. ഒ​രു മാ​സം മു​മ്പ്​ തു​ട​ങ്ങി​യ വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്.

പ​ച്ച തേ​ങ്ങ വി​ല കി​ലോ​ക്ക്​ 75 രൂ​പ​യും കൊ​പ്ര വി​ല കി​ലോ​ക്ക്​ 140 രൂ​പ​യു​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ വെ​ളി​ച്ചെ​ണ്ണ വി​ല ലി​റ്റ​റി​നു 240 രൂ​പ​യും ക​ട​ന്നു.

2014 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ല ഇ​ത്ര​യും ഉ​യ​രു​ന്ന​ത്. ഉ​ൽപാ​ദ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വും വി​പ​ണി​യി​ൽ ഉ​ണ്ടാ​യ ഡി​മാ​ൻ​ഡുമാ​ണ് വി​ല ഉ​യ​ർ​ച്ച​ക്കി​ട​യാ​ക്കി​യ​ത്.

തേ​ങ്ങ​യു​ടെ വി​ല കൂടി​യ​തോ​ടെ കൊ​പ്ര​യു​ടെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​യാണ് ഉ​ണ്ടാ​യ​ത്. വി​ല വ​ർ​ധന​ ജി​ല്ല​യി​ലെ നാ​ളീ​കേ​ര ക​ർ​ഷ​ക​രി​ൽ സ​ന്തോ​ഷം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ടാ​ണ് ഇ​തുകൊ​ണ്ട് ഏ​റെ നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​ത്.

ഓ​ണ​ത്തി​നു മു​മ്പ്​ കേ​ര​ള​ത്തി​ൽ നാ​ളി​കേ​ര​ത്തി​ന് കി​ലോ​ക്ക്​ 30 മു​ത​ൽ 35 വ​രെ രൂ​പ​യാ​ണ് വി​ല​യു​ണ്ടാ​യി​രു​ന്ന​ത്.

ഓ​ണ​വി​പ​ണി​യി​ൽ ഇ​ത് 36 മു​ത​ൽ 45 വ​രെ രൂ​പ​യാ​യി ഉ​യ​ർ​ന്നി​രു​ന്നു.​ഓ​ണ വി​പ​ണി​യി​ൽ നാ​ളി​കേ​ര​ത്തി​നു​ണ്ടാ​യ വ​ൻ ഡി​മാ​ൻ​ഡും ഉ​ല്പാ​ദ​ന​ത്തി​ലു​ണ്ടാ​യ വ​ൻ ഇ​ടി​വും വി​ല വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​യി.

ഈ ​അ​നു​കൂ​ല സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്തു ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു വ​ൻ​തോ​തി​ൽ തേ​ങ്ങ​യും കൊ​പ്ര​യും കേ​ര​ള​ത്തി​ലെ​ത്തി. ഗു​ണ​നി​ല​വാ​ര​ത്തി​ൽ കേ​ര​ള​ത്തി​ലെ തേ​ങ്ങയെ​ക്കാ​ൾ വ​ള​രെ താ​ഴെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് കൊ​ണ്ടു​വ​രു​ന്ന തേ​ങ്ങ​യും കൊ​പ്ര​യും. എ​ന്നി​ട്ടും വി​ല​യി​ൽ കു​റ​വു​ണ്ടാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ പെ​ട്ടെ​ന്ന് വി​ല ഉ​യ​ർ​ന്ന് 75 രൂ​പ​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തു ഏ​റ്റ​വും കൂ​ടു​ത​ൽ തേ​ങ്ങ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന കാ​സ​ർ​കോട്​, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, തൃശൂ​ർ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ഈ ​വ​ർ​ഷം നാ​ളി​കേ​ര ഉ​ൽപാദ​നം വ​റു​തി​യു​ടെ കാ​ല​മാ​യി​രു​ന്നു.

ഒ​രു സ​മ​യ​ത്തു പ​ച്ചതേ​ങ്ങ കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്തു ത​മി​ഴ്‌​നാ​ട്ടി​ൽനി​ന്ന്​ ധാ​രാ​ളം നാ​ളി​കേ​ര​വും കൊ​പ്ര​യും വി​പ​ണി​യി​ൽ എ​ത്തി.

കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​ർ പ്ര​ധാ​ന​മാ​യും ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണ് നാ​ളി​കേ​രം വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്ന​ത്. അ​തി​നാ​ൽ വി​ല ഉ​യ​ർ​ച്ച​യു​ടെ നേ​ട്ടം ഒ​ട്ടു​മി​ക്ക​വാ​റും ഇ​ട​നി​ല​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്.

ഓ​ണ​കാ​ല​ത്തു കൊ​പ്ര വി​ല കി​ലോ​ഗ്രാ​മി​ന് ശ​രാ​ശ​രി 90 രൂ​പ മു​ത​ൽ 120 രൂ​പ വ​രെ യാ​യി​രു​ന്നു. വെ​ളി​ച്ചെ​ണ്ണ വി​ല​യാ​കെ​ട്ടെ കി​ലോ​ഗ്രാ​മി​ന് 180 മു​ത​ൽ 200 രൂ​പ വ​രെ യാ​യി​രു​ന്നു.

എ​ന്നാ​ൽ കൊ​പ്ര വി​ല കി​ലോ​ഗ്രാ​മി​ന് 135 രൂ​പ​മു​ത​ൽ 140 രൂ​പ വ​രെ​യും വെ​ളി​ച്ചെ​ണ്ണ വി​ല കി​ലോ​ഗ്രാ​മി​ന് 230 രൂ​പ മു​ത​ൽ 240 രൂ​പ​വ​രെ​യു​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഈ ​രീ​തി​യി​ൽ വി​ല ഉ​യ​ർ​ച്ച തു​ട​ർ​ന്നാ​ൽ തേ​ങ്ങാ വി​ല കി​ലോക്ക്​ 90 രൂ​പ​യും വെ​ളി​ച്ചെ​ണ്ണ വി​ല 280 രൂ​പ​യു​മാ​യി ഉ​യ​രു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം

‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം ഗോവിന്ദപുരം...

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു കേരള പോലീസ്

46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു ...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

വീട്ടുഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറച്ചു; കുവൈത്ത് പൗരന് ജീവപര്യന്തം

വീട്ടുഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറച്ചു; കുവൈത്ത് പൗരന് ജീവപര്യന്തം കുവൈത്ത് സിറ്റി: കുവൈത്തിലെ...

Related Articles

Popular Categories

spot_imgspot_img