web analytics

ദിവസവും ക്രൂര മർദ്ദനം; ഭർത്താവ് ഉറങ്ങിക്കിടക്കവെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി രണ്ടാം ഭാര്യ; മൂവാറ്റുപുഴയിൽ നിന്നും മുങ്ങിയ യുവതിയെ പൊക്കിയത് അസമിൽ നിന്ന്

മൂവാറ്റുപുഴ: മുടവൂർ തവളക്കവലയിൽ ഇതര സംസ്ഥാനത്തൊഴിലാളി ബാബുൾ ഹുസൈൻ (40) കൊല്ലപ്പെട്ട കേസിൽ രണ്ടാം ഭാര്യയെ അസമിൽനിന്നു മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. സെയ്ത ഖാത്തൂണി(38)നെയാണ് അന്വേഷണം അറസ്റ്റ് ചെയ്തത്.

സെയ്ത ഖാത്തൂണിനെ ബാബുൾ 2015 ലായിരുന്നു വിവാഹം കഴിച്ചത്. ബാബുളിന്റെ മർദനം സഹിക്കാനാകാതെയാണു കൊലപാതകം നടത്തിയതെന്നു സെയ്ത പോലീസിനോടു പറഞ്ഞു. ബാബുൾ ഉറങ്ങിക്കിടക്കവെ കത്തികൊണ്ട് കഴുത്തറുത്തു കൊന്നതായാണ് കുറ്റസമ്മതം. ഇവരെ വിശദമായി ചോദ്യംചെയ്ത ശേഷം ഇന്നു കോടതിയിൽ ഹാജരാക്കും.

ബാബുളിന്റെ മരണം കൊലപാതകമാണന്നു കണ്ടെത്തിയതോടെയാണ് പോലീസ് അനേ്വഷണം അസമിലേക്കു വ്യാപിപ്പിച്ചത്. മൂവാറ്റുപുഴ എസ്.ഐ. മാഹിൻ സലിമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അസം പോലീസിന്റെ സഹകരണത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.

കെട്ടിടത്തിന്റെ ടെറസിൽ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം ഇൗ മാസം ഏഴിനാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ബാബുൾ ഹുസൈനെ കഴുത്തറുത്തു കൊലപെടുത്തിയതാണെന്നു പോലീസ് അനേ്വഷണത്തിൽ വ്യക്തമായി. പ്രതിയെക്കുറിച്ചു ചില സൂചനകൾ ലഭിച്ചതോടെയായിരുന്നു അനേ്വഷണസംഘം അസമിലെത്തിയത്. ബാബുളിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ രണ്ടാം ഭാര്യ അടക്കമുള്ളവരെ കാണാതായിരുന്നു. ബാബുളും ഒപ്പമുള്ള സ്ത്രീയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടെന്ന നാട്ടുകാരുടെ മൊഴിയും പ്രതിയിലേക്കു വേഗത്തിലെത്താൻ പോലീസിനു സഹായകമായി.

കഴിഞ്ഞ രണ്ടിനു വൈകിട്ട് 5.30 വരെ തവളക്കവല കൊച്ചുകുടിയിൽ (കുന്നത്ത്) തോമസ് പോളിന്റെ വീട്ടിൽ ബാബുൾ ഹുസൈനും ഭാര്യയും ജോലി ചെയ്തിരുന്നു. ബാബുൾ കൊല്ലപ്പെട്ടെന്നു കരുതുന്ന ദിവസം ഭാര്യയുടെ ആവശ്യപ്രകാരം പതിനായിരം രൂപ ഒരു ഗുഗിൾ പേ നമ്പറിലേക്ക് അയച്ചെന്ന് തോമസ് പോളിന്റെ സഹോദരൻ വർഗീസ് പോൾ പോലീസിനു മൊഴി നൽകി. ഇൗ അക്കൗണ്ട് ഉടമയെ കണ്ടെത്തിയതാണ് അനേ്വഷണത്തിൽ വഴിത്തിരിവായത്.

English Summary

In the case of the murder of Babul Hussain (40). Muvattupuzha police arrested the second wife from Assam

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

Related Articles

Popular Categories

spot_imgspot_img