പാലക്കാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിക്കാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്.(Wild buffalo attack in Attapadi; The young man’s leg was seriously injured)
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കന്നുകാലികളെ മേയ്ക്കുന്നതിനിടെ കാട്ടുപോത്ത് പാഞ്ഞ് വന്നു ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടത്തറ ട്രൈബൽ സപെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം മണ്ണാർക്കാട് മയിലാംപാടത്ത് വീട്ടിൽ വളർത്തുന്ന പശുവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പട്ടംതൊടിക്കുന്നിൽ തോരപ്പൻ തൊടി സാബിതയ്ക്കാണ് കുത്തേറ്റത്. കാലിന് പരിക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.