web analytics

മേയർ ആ​ര്യ രാജേന്ദ്രനും സംഘവും സഞ്ചരിച്ചിരുന്ന കാർ കണ്ടെത്താനാവാതെ പോലീസ്;യദുവിന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്താത്തതിന് കോടതിയുടെ വിമർശനം

തിരുവനന്തപുരം: മേയർ ആ​ര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ പൊലീസിനെ വിമർശിച്ച് കോടതി.Court criticizes police in dispute with Mayor Arya Rajendran and KSRTC bus driver

യദുവിന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്താത്തതിലാണ് പൊലീസിനെ വിമർശിച്ചത്. മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു.

യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22 ന് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ഡ്രൈവര്‍ യദു കന്റോണ്‍മന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്.

യദു കോടതിയില്‍ സമര്‍പ്പിച്ച മോണിറ്ററിങ് പെറ്റീഷന്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടല്‍. എതിര്‍കക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും പൊലീസിനു വിമര്‍ശനമുണ്ട്.

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമടക്കം അഞ്ച് ആളുകളുടെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹര്‍ജി ഫയല്‍ചെയ്തത്.

ഏപ്രില്‍ 27 ന് രാത്രി പത്തോടെ പാളയത്ത് സാഫല്യം കോംപ്ലക്‌സിനു മുന്നിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡ്രൈവര്‍ യദുവിനെതിരെ മേയറും പരാതി നൽകിയിരുന്നു. ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്നാണ് യദുവിന് എതിരെയുള്ള പരാതി.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

കിമോണോ നല്‍കാന്‍ വൈകി; ഇന്ത്യക്കാരിക്ക് ജപ്പാനിൽ ‘പിഴയും’ പൊലീസ് ഇടപെടലും

കിമോണോ നല്‍കാന്‍ വൈകി; ഇന്ത്യക്കാരിക്ക് ജപ്പാനിൽ ‘പിഴയും’ പൊലീസ് ഇടപെടലും ജപ്പാനിലെ പരമ്പരാഗത...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ

വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ ആലപ്പുഴ:...

അരപ്പട്ടിണിയുമായി ഇറാനെ നേരിടാൻ അമേരിക്കൻ പടക്കപ്പലുകൾ; പ്ലേറ്റിലെ ശൂന്യമായ അറകൾ ലോകത്തെ ഞെട്ടിക്കുന്നു

അരപ്പട്ടിണിയുമായി ഇറാനെ നേരിടാൻ അമേരിക്കൻ പടക്കപ്പലുകൾ; പ്ലേറ്റിലെ ശൂന്യമായ അറകൾ ലോകത്തെ...

അർധരാത്രി വീട്ടമ്മയുടെ നേർക്ക് ബോംബേറ്; ലക്ഷ്യം തെറ്റി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കണ്ണൂർ: നാടിനെ നടുക്കി വീണ്ടും ബോംബ് ആക്രമണം. കൂത്തുപറമ്പ് മെരുവമ്പായിൽ അർധരാത്രിയിൽ...

Related Articles

Popular Categories

spot_imgspot_img