കളിമൺ കോർട്ടിലെ താരമായ സ്പാനിഷ് ടെന്നീസ് ഇതിഹാസം റഫേൽ നദാൽ ടെന്നീസിൽ നിന്നും വിരമിക്കുന്നു . സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് 38 കാരൻ ടെന്നീസിനോട് വിടപറയുന്നതായി അറിയിച്ചത്. Rafael Nadal has announced his retirement from tennis.
സമീപകാലത്ത് നിരന്തരം പരിക്ക് അലട്ടികൊണ്ടിരിക്കുന്നതിനാൽ പലപ്പോഴും പ്രതീക്ഷക്കൊത്ത് റാക്കറ്റേന്താൻ സ്പാനിഷ് താരത്തിനായിരുന്നില്ല.
താരം 22 ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മാസം മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പിലാകും അവസാനമായി കളത്തിലിറങ്ങുക.
” ഞാൻ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുകയാണ്. വളരെ പ്രയാസമേറിയ കാലഘട്ടമായിരുന്നു കടന്ന് പോയത്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷം” -താരം വീഡിയോയിൽ പറഞ്ഞു.