കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി വിവേക് കൃഷ്ണയാണ് മരിച്ചത്.A student who was a biker died in a collision between a car and a bike
ഒപ്പമുണ്ടായിരുന്നു സുഹൃത്തിന് പരിക്കേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിന് സമീപത്തുവച്ച് യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ടികെഎം എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് വിവേക്.
പരിക്കേറ്റ തങ്കശ്ശേരി സ്വദേശി വിരാജിത് മനോജിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴിയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.