തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനായ ഫെലിക്സിനാണ് (62) കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. The grandfather who molested the five-year-old girl will be jailed for 102 years
പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് വിധി പറഞ്ഞത്. പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി പറഞ്ഞു.
2020 നവംബർ മാസം മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കുട്ടിയെ മുത്തച്ഛൻ പീഡിപ്പിച്ചത്. കുട്ടി കളിക്കാനായി വീട്ടിൽ എത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ പ്രതി ഭീഷണിപ്പെടുത്തി.
മുത്തച്ഛൻ മോശക്കാരനാണെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞത് കേട്ട അമ്മുമ്മ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ച് കുട്ടി പറഞ്ഞത്. തുടർന്നു കുട്ടിയുടെ സ്വകാര്യ ഭാഗം പരിശോധിച്ചപ്പോൾ ഗുരുതരമായി മുറിവേറ്റിരുന്നു. തുടർന്ന് കഠിനംകുളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.3