പൂണിത്തുറയിൽ പുകഞ്ഞ് സി.പി.എം ; കൂ​ട്ട​ത്ത​ല്ലി​ൽ പ്ര​തി​ക​ളാ​യ ആ​റ്​ പേ​ർ റിമാൻഡി​ൽ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെ നീക്കി

തൃ​പ്പൂ​ണി​ത്തു​റ: സി.​പി.​എം പൂ​ണി​ത്തു​റ ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ലി​ൽ പ്ര​തി​ക​ളാ​യ ആ​റ്​ പേ​ർ അ​റ​സ്റ്റി​ൽ. മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കി​യ ആ​റ് പേ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്തു.Six persons arrested in connection with Poonithura local committee meeting

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ ബൈ​ജു (35), സൂ​ര​ജ് ബാ​ബു (36), പാ​ർ​ട്ടി​യം​ഗ​ങ്ങ​ളാ​യ കെ.​ബി. സൂ​ര​ജ്, സു​രേ​ഷ് ബാ​ബു, പ്ര​സാ​ദ്, ബാ​ബു എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഘ​ത്തി​ലെ സ​നീ​ഷ്. കെ.​എ​സ്, സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​യ പൂ​ണി​ത്തു​റ കൊ​ട്ടാ​രം റോ​ഡ് മ​ഠ​ത്തി​പ്പ​റ​മ്പ് മ​ഠം അ​നി​ൽ​കു​മാ​റി​ന്‍റെ (45) പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് ന​ട​പ​ടി.

മു​ൻ ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക പ​രാ​തി ച​ർ​ച്ച ചെ​യ്യാ​ൻ ന​ട​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു കൂ​ട്ട​ത്ത​ല്ല്. സി.​പി.​എം അ​നു​ഭാ​വി​ക​ളാ​യ പ്ര​തി​ക​ളെ ക​ൺ​സ്യൂ​മ​ർ സ്റ്റോ​റി​ലെ​യും മ​റ്റും ക്ര​മ​ക്കേ​ട് ക​ണ്ട​റി​ഞ്ഞ് പാ​ർ​ട്ടി​യി​ൽ ത​രം താ​ഴ്ത്തി​യ​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 9.10ഓ​ടെ പാ​ർ​ട്ടി​യു​ടെ പൂ​ണി​ത്തു​റ ലോ​ക്ക​ൽ ക​മ്മി​റ്റി ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്ക്​ ഇ​റ​ങ്ങി വ​ന്ന അ​നി​ൽ​കു​മാ​റി​നെ ഇ​ടി​ക്ക​ട്ട ഉ​പ​യോ​ഗി​ച്ചും മ​റ്റും ഇ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ പൊ​ലീ​സ്​ കേ​സ്.

ഇ​ത് ക​ണ്ട് ത​ട​യാ​ൻ വ​ന്ന അ​നി​ൽ കു​മാ​റി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും പാ​ർ​ട്ടി​യം​ഗ​ങ്ങ​ളു​മാ​യ മ​ര​ട് ഈ​രേ​പ്പാ​ട​ത്ത് സ​ന്തോ​ഷ് (53), മ​ര​ട് പീ​ടി​യേ​ക്ക​ൽ പ​റ​മ്പ് സ​ത്യ​ദേ​വ​ൻ (62) എ​ന്നി​വ​രെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്നു.

പ​രി​ക്കേ​റ്റ മൂ​ന്നു പേ​രും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ടി​പി​ടി​യെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ പ്ര​തി​ക​ളി​ൽ ആ​റ്​ പേ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സി.​പി.​എം പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ലേ​ക്ക്​ ക​ട​ന്നി​രി​ക്കേ സം​ഘ​ട​ന​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കൂ​ട്ട​ത്ത​ല്ലും അ​റ​സ്റ്റും ജി​ല്ല​യി​ൽ ത​ന്നെ പാ​ർ​ട്ടി​ക്ക് നാ​ണ​ക്കേ​ടാ​യി മാ​റി.

ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ ഒ​രോ ഏ​രി​യ​യി​ലും ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നി​ടെ പൂ​ണി​ത്തു​റ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന ബ്രാ​ഞ്ച്, ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ലും രൂ​ക്ഷ വാ​ദ പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തില്‍ കൂട്ടയടി നടന്ന സംഭവത്തില്‍ ഇന്ന് നടപടി വരും. എറണാകുളം സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ച പ്രകാരമുള്ള യോഗത്തിലാണ് നേതാക്കള്‍ തമ്മില്‍ അടിച്ചത്.

സംഭവത്തെ തുടര്‍ന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെ നീക്കിയിട്ടുണ്ട്. പേട്ട ജംഗ്ഷനിലെ പൂണിത്തുറ ലോക്കൽ കമ്മിറ്റി ഓഫീസിലും പുറത്തുമായാണ് അടി നടന്നത്. സംഭവത്തിൽ അറസ്‌റ്റിലായ ലോക്കൽ കമ്മിറ്റിയംഗമടക്കം ആറുപേരെ കോടതി റിമാൻഡ് ചെയ്‌തു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യം; പരാതി

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ഹര ഹര...

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി കോയമ്പത്തൂര്‍: തുടർച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ശ്രദ്ധ...

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ്

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ് ഗൊരഖ്പുർ (ഉത്തർപ്രദേശ്):ഉത്തർപ്രദേശിലെ ഗൊരഖ്പുരി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു...

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ സഹായം നൽകാൻ സിസ്റ്റർ ജോസിയ

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Related Articles

Popular Categories

spot_imgspot_img