അയർലൻഡിൽ എനര്‍ജി ക്രെഡിറ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് അയർലണ്ട്. പുതിയ എനര്‍ജി ക്രെഡിറ്റിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് സർക്കാരിൽ നിന്ന് എന്ന വ്യാജയാണ് എസ്എംഎസ് സന്ദേശം വരുന്നത്. Avoid falling for this scam in Ireland.
എസ് എം എസ് ലഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്് ബാങ്ക് ഓഫ് അയര്‍ലണ്ട് പറഞ്ഞു.
ഉപഭോക്താവില്‍ നിന്നും സ്വകാര്യ ബാങ്കിംഗ് വിശദാംശങ്ങള്‍ നേടുന്നതിനു രൂപകല്‍പ്പന ചെയ്ത തട്ടിപ്പിന്റെ ആദ്യപടിയാണിതെന്ന് ബാങ്ക് ഓര്‍മ്മിപ്പിക്കുന്നു.
തട്ടിപ്പിന്റെ പുതിയ രീതി ഇങ്ങനെ :
ഉപഭോക്താവിന് എനര്‍ജി ക്രെഡിറ്റിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞു സർക്കാരിന്റെ പേരിലാണ് സന്ദേശം എത്തുക. തുടർന്ന് വ്യക്തിഗത വിശദാംശങ്ങള്‍ ശേഖരിക്കുന്നു.
പിന്നീട് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് പിന്നീട് തട്ടിപ്പുകാരന്‍ ഉപഭോക്താവിനെ നേരിട്ട് വിളിക്കും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്,പിന്‍, ഫോണ്‍ സിം കാര്‍ഡ് എന്നിവയുടെ വിവരങ്ങള്‍ കൈക്കലാക്കും. തുടർന്ന് അക്കൗണ്ടിലെ പണം കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.