മൂന്നാർ നല്ലതണ്ണിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപക ആക്രമണം. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. In Munnar, wild elephants have caused widespread crop damage.
തൊാഴിലാളി ലയങ്ങൾക്ക് സമീപമെത്തിയ കാട്ടാനകൾ വാഴ, പച്ചക്കറി കൃഷികളാണ് നശിപ്പിച്ചത്. വന വിഭവങ്ങൾക്ക് പകരം കാർഷിക വിളകളാണ് ഏതാനും നാളുകളായി പ്രദേശത്തിറങ്ങുന്ന കാട്ടാനകൾ ലക്ഷ്യമിടുന്നത്.
ശനിയാഴ്ച രാത്രി കാന്തല്ലൂരിലും കാട്ടാന ശല്യം രൂക്ഷമായിരുന്നു. റിസോർട്ടുകളിലെ നടപ്പാതകൾ തകർക്കുകയും വാഹനങ്ങൾക്ക് കേടുവരുത്തുകയും ചെയ്തിരുന്നു.
ആക്രമണം ശക്തമായതോടെ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് രാപ്പകൽ സമരം നടത്തിയിരുന്നു.
ഇവയെ കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും കാർഷിക വിളകളുടെ രുചിപിടിച്ച കാട്ടാനകൾ അവ തേടി വനത്തിൽ നിന്നും ജനവാസ മേഖലകളിൽ വീണ്ടും എത്തുകയാണ്.