പേജർ സ്ഫോടനത്തിനു പിന്നിൽ നടന്നത് ‘ബൂബി-ട്രാപ്പ്’; പേജർ ഉപയോഗിക്കുന്നവർ അത് രണ്ട് കൈകളിലും പിടിക്കുമെന്ന് ഉറപ്പാക്കാൻ മൊസാദ് നടത്തിയ കൃത്യമായ ആസൂത്രണം ഇങ്ങനെ:

സെപ്റ്റംബർ 17,18 തീയതികളിലായിരുന്നു ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളിലും വാക്കി-ടോക്കികളിലും സ്ഫോടനം നടന്നത്. ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകളിലും വാക്കിടോക്കികളിലും സ്ഫോടനം നടത്തി മാനസിക ആധിപത്യം നേടി ഇസ്രയേൽ ഹിസ്ബുള്ളയ്ക്കെതിർവെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ‘Booby-Trap’ Behind Pager Blast

സ്ഫോടന പരമ്പരയിൽ 30-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേലിൻ്റെ ദീർഘകാലമായുള്ള ഏകോപിത ആസൂത്രണത്തിൻ്റെ ഭാഗമായിരുന്നു ഈ സ്ഫോടനപരമ്പരകളെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഇസ്രായേൽ വിവേകപൂർവ്വം ഈ ഉപകരണങ്ങൾ ബൂബി-ട്രാപ്പ് ചെയ്തതെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ബോംബ് പോലെ അപകടകരമായ എന്തെങ്കിലും വസ്തു സുരക്ഷിതമെന്ന് തോന്നുന്ന നിലയിൽ എവിടെയെങ്കിലും മറച്ചുവെയ്ക്കുന്നതിനെയാണ് ബൂബി-ട്രാപ്പ് എന്ന് പറയുന്നത്.

പൊട്ടിത്തെറിക്കാനുള്ള കഴിവ് നിലനിർത്തിക്കൊണ്ടുതന്നെ ഇത്രയും കാലം ഇസ്രയേൽ ഇവയെ വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇസ്രയേലി ചാരസംഘടനയായ മോസാദ് ബൂബി-ട്രാപ്പ് പദ്ധതിയുടെ ആദ്യഘട്ടം 2015ൽ തന്നെ ആരംഭിച്ചിരുന്നുവെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഇതിൻ്റെ ഭാഗമായ ഉപകരണങ്ങൾ ആ കാലത്ത് തന്നെ മെസാദ് ലെബനനിലേയ്ക്ക് അയച്ചിരുന്നതായാണ് വിവരം. ആദ്യഘട്ടത്തിൽ വാക്കിടോക്കികളെ പിന്നീട് പ്രയോജനപ്പെടുത്താവുന്ന ബോംബ് ഓപ്ഷനുകളായി മൊസാദ് ഒൻപത് വർഷം കരുതിവെച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏതാണ്ട് രണ്ട് വർഷം മുമ്പ് മാത്രമാണ് ശക്തമായ സ്ഫോടക വസ്തുക്കൾ നിറച്ച പേജറിൻ്റെ സാധ്യത മൊസാദ് ഉപയോഗപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

തടിച്ച പേജറുകളും വലുപ്പമേറിയ ബാറ്ററിയും സ്ഫോടനം നടത്താനുള്ള സമയ ദൈർഘ്യം നീട്ടാൻ ഇസ്രയേലി വിദഗ്ധർക്ക് സൗകര്യപ്രദമായിരുന്നു. രണ്ട്ഘട്ട ഡീ-എൻക്രിപ്ഷൻ നടപടിക്രമത്തിന് ഉപയോക്താക്കളുടെ കൈകൾ തന്നെ ആവശ്യമാണെന്നതായിരുന്നു ഈ പേജറുകളുടെ ‘ഏറ്റവും മോശമായ സവിശേഷത’യെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിദൂരതയിലിരുന്ന് സെപ്തംബർ 17 ന് മൊസാദ് പേജറുകൾ പ്രവർത്തനക്ഷമമാക്കിയപ്പോൾ ഈ സവിശേഷത സഹായകമായി എന്നാണ് റിപ്പോർട്ട്. മിക്ക ഉപയോക്താക്കളും പേജർ രണ്ട് കൈകളിലും പിടിക്കുമെന്ന് ഉറപ്പാക്കാൻ ഈ സവിശേഷതയ്ക്ക് കഴിഞ്ഞതായാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

‘സന്ദേശം വായിക്കാൻ നിങ്ങൾ രണ്ട് ബട്ടണുകൾ അമർത്തേണ്ടതുണ്ട്, തൊട്ടുപുറകെ നടക്കുന്ന സ്ഫോടനത്തിൽ ഉപയോക്താവിൻ്റെ ഇരുകൈകൾക്കും പിന്നീട് പോരാട്ടം നടത്താൻ കഴിയാത്ത വിധം സാരമായി മുറിവേൽക്കു’മെന്ന് ഒരു ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

‘ഓപ്പറേഷന്‍ സിന്ദൂര്‍’ അത്തപ്പൂക്കളം; കേസ്

'ഓപ്പറേഷന്‍ സിന്ദൂര്‍' അത്തപ്പൂക്കളം; കേസ് കൊല്ലം: മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍...

മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ് ബംഗളൂരു: ലോറി ഉടമ മനാഫിനെതിരെ പോലീസ് കേസെടുത്തു....

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

Related Articles

Popular Categories

spot_imgspot_img