യുവതി ഒറ്റയ്ക്കു താമസിക്കുന്ന ഫ്ലാറ്റിൽ നിത്യസന്ദർശനത്തിനെത്തുന്നത് കൗമാരക്കാർ! മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ കാരണം കണ്ടെത്തി സിറ്റി പോലീസ്; ജ്യോതി ബംഗ്ലൂരു-മുംബൈ റാക്കറ്റിൻ്റെ കണ്ണി

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട, യുവതി പിടിയിൽ.ഫോർട്ട് കൊച്ചി അമരാവതി സ്വദേശിനി ജ്യോതി (42)യാണ് മാരക മയക്കു മരുന്നായ MDMA യുമായി പിടിയിലായത്.Big drug hunt in Kochi, young woman arrested

93 ഗ്രാം എംഡിഎയും 14 ഗ്രാം ഹാഷ് ഓയിലും മയക്കുമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സിപ്പ് ലോക്കുകളും അളക്കാൻ ഉപയോഗിക്കുന്ന
ഇലക്ട്രോണിക്സുകളും സഹിതമാണ് പോലീസ് പിടികൂടിയത്.

തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗ്ഷനിലെ അപ്പാർട്ട്മെന്റിലാണ് ഇവർ താമസിച്ചിരുന്നത്. അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

രാത്രി കാലങ്ങളിൽ കൗമാരക്കാരും യുവാക്കളും യുവതികളും ജ്യോതിയുടെ വീട്ടിലെത്താറുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി ഹിൽപാലസ് പോലീസിൻ്റെ നിരീക്ഷണ വലയത്തിലായിരുന്നു യുവതി.

ബാംഗ്ലൂരിൽ നിന്നും ബോംബെയിൽ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന സംഘത്തിൽപ്പെട്ടയാളാണ് ജ്യോതി. MDMA യുടെ ഉറവിടം കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണം തുടങ്ങി, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട് വിമലദിത്യ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ എസ് സുദർശൻ IPS എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

ഹിൽപാലസ് പോലീസ് എസ് എച്ച് ഓ ആനന്ദബാബുവിന്റെ നേതൃത്വത്തിൽ, എസ് ഐ ബാലചന്ദ്രൻ, എസ് ഐ സന്തോഷ് കുമാർ, എസ് ഐ ബോബി ഫ്രാൻസിസ്,എസ് ഐ ഉമേഷ് ചെല്ലപ്പൻ സീനിയർ സിപിഓ ആയ ബൈജു പോൾ മൈക്കിൾ സി പി ഓ ശാന്തി, ഡി വി ആർ സിപി ഓ ലിജിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

Related Articles

Popular Categories

spot_imgspot_img