web analytics

എഴുപതാം വയസിൽ പ്ളസ് ടു പാസായതിന്റെ സന്തോഷത്തിലാണ് രാധാമണിഅമ്മ; അതും എ പ്ലസിൽ!

കൊല്ലം: 1971 ലാണ് രാധാമണിഅമ്മ പത്താംക്ലാസ് പാസായത്. തുടർന്ന് പഠിക്കാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നെങ്കിലും പ്രീ-ഡിഗ്രിക്ക് ചേരാനുള്ള ഫീസ് കണ്ടെത്താനായില്ല.Radhamani Amma is happy to have passed Plus Two at the age of 70

ഒടുവിൽ എഴുപതാം വയസിൽ പ്ളസ് ടു പാസായതിന്റെ സന്തോഷത്തിലാണ് രാധാമണിഅമ്മ. സാക്ഷരത മിഷന്റെ പ്ലസ്ടു തുല്യതാപരീക്ഷ ഫലം വന്നപ്പോൾ നാല് എ പ്ലസും ഒരു എയും ഒരു ബിയും.

പത്തനാപുരം പട്ടാഴി വടക്കേക്കര തഴയ്ക്കാട്ട് വടക്കതിൽ രാധാമണി 2022ലാണ് പഠനം പുനരാരംഭിച്ചത്. വിഷയം ഹ്യുമാനിറ്റീസ്. പഠനം പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിൽ.

ആദ്യം അല്പം ആശങ്ക ഉണ്ടായിരുന്നെങ്കിലും ക്രമേണ വിഷയങ്ങൾ വരുതിയിലായി. ഇംഗ്ലീഷും എക്കണോമിക്സുമാണ് കുറച്ച് വെള്ളം കുടിപ്പിച്ചത്. പ്ലസ് വണ്ണിൽ ഇംഗ്ലീഷിന് 66 ഉം എക്കണോമിക്സിന് 90 ഉം പ്ലസ്ടുവിന് 70 ഉം 83 ഉം മാർക്ക് നേടി.

പൊളിറ്റിക്സിനും സോഷ്യോളജിക്കും മലയാളത്തിനും ഹിസ്റ്ററിക്കുമായിരുന്നു എ പ്ലസ്. വീട്ടുജോലികൾക്കിടയിലായിരുന്നു പഠനം. പരീക്ഷ അടുക്കുമ്പോൾ പുലർച്ചെ 4ന് എഴുന്നേറ്റ് പഠിക്കും. ഞായറാഴ്ചകളിലായിരുന്നു ക്ലാസ്.

എന്ത് തിരക്കുണ്ടെങ്കിലും ക്ലാസ് മുടക്കിയിരുന്നില്ല. അടുത്ത വർഷം ബിരുദ പഠനത്തിന് ചേരണമെന്നാണ് ആഗ്രഹം. മക്കളായ സുജിത്ത് സുകുമാറും സൂരജ് സുകുമാറും മരുമക്കളായ സൗമ്യയും സുചിത്രയും പൂർണ പിന്തുണ നൽകി.

1978ൽ സുകുമാരൻ നായരുമായി വിവാഹം. പിന്നീട് കുടുബത്തിന്റെയും കുട്ടികളുടെയും കാര്യത്തിലായി ശ്രദ്ധ. എങ്കിലും വായന ഉപേക്ഷിക്കാൻ തയ്യാറായില്ല. ലൈബ്രറികളിൽ നിന്നും പരിചയക്കാരിൽ നിന്നും പുസ്തകങ്ങളെടുത്ത് വായിച്ചു. ചിലർ സമ്മാനമായി പുസ്തകങ്ങൾ നൽകി. വായനാശീലം പഠനത്തിലും വലിയ സഹായകമായി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

രോഗികൾ ദുരിതത്തിലാകുമോ? മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് സർക്കാർ മെഡിക്കൽ കോളജ്...

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ'; കെ ജയകുമാർ കൊച്ചി: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട...

പ്രചാരണായുധം വികസനമാകണം; ഇടതുമുന്നണിയുടെ സ്വപ്‌നം പൊളിച്ച് സ്വന്തം പാളയത്തിലെ നേതാക്കൾ

പ്രചാരണായുധം വികസനമാകണം; ഇടതുമുന്നണിയുടെ സ്വപ്‌നം പൊളിച്ച് സ്വന്തം പാളയത്തിലെ നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ...

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; ആശങ്ക

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്;...

Related Articles

Popular Categories

spot_imgspot_img