web analytics

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുകയറി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75) ആണ് മരിച്ചത്. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.(car went out of control and hit a tree; Housewife died, two people are seriously injured)

ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലായിരുന്നു അപകടം നടന്നത്. മേരിയുടെ സഹോദരന്‍ രാജന്‍ ജോസഫിന്റെ ഭാര്യ അഡ്വ.ഗ്രേസി കുര്യാക്കോസ് (60), മകന്‍ ടെഡ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കോതമംഗലത്തെ പള്ളിയില്‍ ഇന്നലെ പെരുനാള്‍ ആഘോഷത്തിന് പോയതായിരുന്നു ഇവര്‍. പെരുനാളില്‍ പങ്കെടുത്ത ശേഷം ബന്ധു വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെ തന്നെ വീട്ടിലേയ്ക്കു പോകുന്നതിനിടെയാണ് അപകടം നടന്നത്. വാഹനമോടിച്ചിരുന്ന ടെഡ് ഉറങ്ങിപ്പോയതോടെ കാർ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് കരുതുന്നത്. മരത്തിലിടിച്ചുകയറിയ കാറിന്റെ മുന്‍ ഭാഗം പൂർണമായും തകർന്ന നിലയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

Other news

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം Wadakkanchery: കിണറ്റിൽ...

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ്

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ് ഇന്നത്തെ നക്ഷത്രഫലം...

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി...

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന് Kollam: ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

Related Articles

Popular Categories

spot_imgspot_img