തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി. അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു. ശ്രീകാര്യം ലോക്കൽ കമ്മറ്റിക്ക് കീഴിലാണ് ശ്രീകാര്യം ബ്രാഞ്ച്.Srikaryam CPM branch meeting was adjourned
പാർട്ടി സമ്മേളനങ്ങളിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന കത്ത് നേരത്തേ എല്ലാ കമ്മിറ്റികൾക്കും സിപിഎം നൽകിയിരുന്നു. സമ്മേളനത്തിൽ ഏരിയാ സെക്രട്ടറിയെയും ഏരിയാ കമ്മറ്റി അംഗത്തെയും ബ്രാഞ്ച് അംഗം വ്യക്തിപരമായി വിമർശിച്ചു. ഇതോടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചെറുവല്ലി രാജൻ പാര്‍ട്ടി കത്ത് വായിച്ചു.
പ്രകോപിതനായ പാർട്ടി അംഗം കത്ത് വലിച്ചു കീറി. തുടർന്ന് സെക്രട്ടറിയെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും പരസ്പരം പോര്‍വിളിയായി. ഇത് കയ്യാങ്കളിലെത്തി. ഇതോടെ ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിലെ എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും മാറ്റിവച്ചു. കഴിഞ്ഞ സമ്മേളനത്തിലും ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയത ഉണ്ടായിരുന്നു.