അ​മേ​രി​ക്ക​യെ നിലംപരിശാക്കി ഹെ​ലീ​ൻ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 162 ആ​യി; ചുഴലിക്കാറ്റിലും പ്രളയത്തിലും കാണാതായത് 600ഓളം പേരെ

മ​യാ​മി: അ​മേ​രി​ക്ക​യി​ലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കനത്ത നാശം വിതച്ച ഹെ​ലീ​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ലും തുടർന്നുണ്ടായ ക​ന​ത്ത മ​ഴ​യി​ലും ഇതുവരെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 162 ആ​യി.The death toll from Hurricane Helen in the US has reached 162.

നോ​ർ​ത്ത് ക​രോ​ലി​ന​യിൽ 73 പേരുടെയും സൗ​ത്ത് ക​രോ​ലി​ന​യി​ൽ 36 പേരുടെയും ജീവൻ നഷ്ടമായി. ജോ​ർ​ജി​യ​യി​ൽ 25 പേ​രും ഫ്ലോ​റി​ഡ​യി​ൽ 17 പേ​രും ടെ​ന്നേ​സി​യി​ൽ ഒ​ൻ​പ​ത് പേ​രും മ​രി​ച്ചു.

വി​ർ​ജി​നി​യ​യി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ചുഴലിക്കാറ്റിലും പ്രളയത്തിലും 600ഓളം പേരെ കാണാനില്ലെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം പ​ർ​വ​ത​ന​ഗ​ര​മാ​യ ആ​ഷ് വി​ല്ലെ​യി​ൽ 30 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യിയിരുന്നു. ഫ്ളോ​റി​ഡ​യി​ലെ ബി​ഗ് ബെ​ൻ​ഡ് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണു ഹെ​ല​ൻ ക​ര​തൊ​ട്ട​ത്.

ഇ​തി​ന്‍റെ പ്ര​ഭാ​വം മൂ​ലം ജോ​ർ​ജി​യ, നോ​ർ​ത്ത് ക​രോ​ളി​ന, സൗ​ത്ത് ക​രോ​ളി​ന, ടെ​ന്ന​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് നാശം വിതച്ചാണ് കടന്ന് പോകുന്നതെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിക്കുകയെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നൽകുന്ന മുന്നറിയിപ്പ്. തെക്കുകിഴക്കൻ യുഎസിൽ കനത്ത നാശം വിതച്ച കാറ്റഗറി 4 ചുഴലിക്കാറ്റിൽ ഉള്‍പ്പെട്ട ഹെലൻ ചുഴലിക്കാറ്റിൽ ഇതുവരെ കുറഞ്ഞത് 56 പേര്‍ മരിച്ചു.

നോർത്ത് കരോലിനയിലും സൌത്ത് കരോലിനയിലും മാത്രമായി 450 റോഡുകളിൽ വെള്ളക്കെട്ട് കാരണം ഗതാഗതം നിരോധിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലുമായി 20 ലക്ഷത്തിലേറെ പേർ ഇരുട്ടിലായി.

കാറ്റഗറി 4 ൽ പെട്ട ഹെലീൻ അത്യന്തം അപകടകാരിയായ ചുഴലിക്കാറ്റാണെന്ന് നാഷണൽ ഹരികെയിൻ സെന്‍റർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. വരും ദിവസങ്ങളില്‍ മരണ സംഖ്യ ഏറുമെന്നും റിപ്പോര്‍ട്ടികളില്‍ പറയുന്നു

spot_imgspot_img
spot_imgspot_img

Latest news

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

Other news

കെഎൽഎഫ് വേദിയിൽ കഷായ പ്രയോഗം; കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ പരാതി...

കെണിയിൽ വീഴാത്ത പുലി സിസിടിവിയിൽ കുടുങ്ങി; ഇത്തവണ എത്തിയത് ജനവാസ മേഖലയിൽ

മലപ്പുറം: മലപ്പുറത്ത് ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പെരിന്തൽമണ്ണക്കടുത്ത്...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

ഇരട്ടക്കൊലപാതകം വിവരിച്ച് ചെന്താമര

പാലക്കാട്: പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി....

സ്കൂൾ ശുചിമുറിയിൽ എട്ടു വയസ്സുകാരിക്ക് മർദനം

ബെംഗളൂരു: സ്കൂളിലെ ശുചിമുറിയിൽ 8 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് 2 വിദ്യാർത്ഥികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img