തൃശൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ ആക്രമണം നടത്താൻ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം. തൃശ്ശൂർ വടക്കാഞ്ചേരി മാരാത്ത്കുന്നിലാണ് സംഭവം നടന്നത്.A group of street dogs rushed to attack the school student
തലനാരിഴയ്ക്കാണ് കുട്ടി തെരുവുനായകളുടെ കടിയിൽനിന്ന് രക്ഷപ്പെട്ടത്. സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായക്കൂട്ടം ഓടിച്ചത്.
മാരാത്ത്കുന്ന് പാൽ സൊസൈറ്റിക്ക് സമീപത്തുള്ള ഇടവഴിയിലൂടെ പോകുന്നതിനിടെ തെരുവു നായകൾ കൂട്ടത്തോടെയാണ് വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്തത്.
അവിടെ നിന്നും മെയിൻ റോഡിലേക്ക് ഓടിക്കയറിയ വിദ്യാർത്ഥി മറുവശത്തുള്ള വീട്ടിലേക്ക് ഓടി. അതിനിടെ തോളിൽനിന്ന് ബാഗ് ഊരി താഴെയിട്ടു ബാഗ് വീഴുന്നത് കണ്ടപ്പോഴാണ് നായക്കൂട്ടം നിന്നത്.
വിദ്യാര്‍ത്ഥി ഗേറ്റ് തുറന്ന് അകത്തേക്ക് കടക്കാൻ നോക്കുന്നതിനിടെ നായകള്‍ മറുവശത്തേക്ക് പോവുകയായിരുന്നു. നായകള്‍ എതിർ വശത്തേക്ക് പോയെന്ന് മനസ്സിലാക്കിയതോടെയാണ് വിദ്യാര്‍ത്ഥി വീണ്ടും തിരിച്ച് ഇടവഴിയിലൂടെ പോയത്.
കുറച്ചുനാളുകളായി ഈ പ്രദേശത്ത് തെരുവ് നായ്ക്കുളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.”