web analytics

പിണറായിക്കെതിരെ രൂപപ്പെടുന്ന ചേരിക്ക് പാർട്ടിക്കുള്ളിൽ ശക്തി പകർന്ന് അൻവറിന്റെ ഇറങ്ങിപ്പോക്ക്… കട്ടക്കലിപ്പിൽ നേതാക്കൾ; നടപടിയെടുക്കാൻ സിപിഎം; തീരുമാനം ഇന്ന്

കോട്ടയം:പിവി അൻവറിനെതിരെ വിമർശനവുമായി സിപിഎം നേതാക്കൾ രംഗത്ത്. ഉത്തരം താങ്ങുന്ന പല്ലിയാണ് പിവി അൻവറെന്ന് മന്ത്രി വിശിവൻകുട്ടി പ്രതികരിച്ചു.CPM leaders criticize PV Anwar

സ്വർണക്കടത്ത് സംഘങ്ങളെ തൊടുമ്പോൾ അൻവറിന് പൊള്ളുന്നത് എന്തിനാണെന്ന് എഎ റഹീം എംപി ചോദിച്ചു. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നേതാക്കളുടെ പ്രതികരണം. സിപിഎമ്മിനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാടാണ് തുടർച്ചയായി അൻവർ കൈക്കൊള്ളുന്നതെന്ന് പി ജയരാജൻ പ്രതികരിച്ചു.

വലതുപക്ഷത്തിൻ്റെ ശൈലിയാണ് അൻവർ പിൻതുടരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സ: കെ.പി.ആർ. ഗോപാലൻ എം.എൽ.എ. ആയിരിക്കുന്ന ഘട്ടത്തിൽ നടത്തിയ അപവാദ പ്രചരണങ്ങളെപ്പോലും അതിജീവിച്ച സി.പി.എം.ന് അൻവർ നടത്തുന്ന അപവാദ പ്രചരണങ്ങൾ നേരിടാൻ നല്ല ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 4നു നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നേ അൻവറിനെതിരെ നടപടിയെടുക്കാൻ സിപിഎം. ഇതുസംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.

ഇനി അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഎം നിലപാട്. അൻവറിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തമ്മിൽ ഫോണിൽ ആശയവിനിമയം നടത്തി. ഇതിനു ശേഷമാണ് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ‌ ഡൽഹിയിലെത്തിയ ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്.

രാത്രിയോടെ മുഖ്യമന്ത്രി ഡൽഹിയിലെത്തും. നാളെ ഇരുവരും കേരള ഹൗസിലോ എകെജി ഭവനിലോ കൂടിക്കാഴ്ച നടത്തും. കൂടുതൽ കാര്യങ്ങളിൽ വെള്ളിയാഴ്ച പ്രതികരിക്കാമെന്നാണ് ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്.

പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബിയും എ.വിജയരാഘവും ഡൽഹിയിലുണ്ട്. ഇവരുമായി കൂടിയാലോചന നടത്തി നാളത്തോടെ അൻവറിനെതിരായ നടപടി സിപിഎം പ്രഖ്യാപിച്ചേക്കും. എല്ലാ വെള്ളിയാഴ്ചയും ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ചേർന്നിരുന്നു.

അൻവറിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം നീക്കം. അൻവറുമായി ഇനി ഒത്തു പോകേണ്ടെന്നും ശക്തമായി പ്രതിരോധിക്കാനുമാണ് ആദ്യ തീരുമാനം. അൻവർ നിലമ്പൂരിൽ പൊതുസമ്മേളനം നടത്തിയാൽ അതിനെതിരെ പാർട്ടിയും രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയേക്കും.

പ്രാദേശികമായി അണികളെ പിടിച്ചുനിർത്തേണ്ടതുണ്ട്. പതിറ്റാണ്ടുകളായി ആര്യാടൻ മുഹമ്മദിന്റെ കോട്ടയായിരുന്ന നിലമ്പൂരിൽ കോൺഗ്രസ്– പഴയ ഡിഐസി അണികളുടെ അടക്കം വോട്ടുകൾ അൻവറിന്റേതായുണ്ട്.

സമൂഹ മാധ്യമങ്ങളിലെ ഇടതു പ്രൊഫൈലിൽ നിന്നും അൻവറിനു ലഭിക്കുന്ന പിന്തുണയും പാർട്ടി ചെറുതായി കാണുന്നില്ല. ഇതിനെ മറികടക്കാൻ വലിയതോതിലുള്ള പ്രചരണം ആവശ്യമാണെന്നാണ് വിലയിരുത്തൽ‌.

അന്‍വര്‍ യുഡിഎഫ് ക്യാംപിലേക്ക് അടുക്കുന്നു എന്ന വിലയിരുത്തലും സിപിഎമ്മിനുണ്ട്. രാഹുലിനെതിരെ നടത്തിയ ആരോപണം മയപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ് കാണുന്നത്. അന്‍വര്‍ ഇനിയും അച്ചടക്കം ലംഘിച്ചാല്‍ സഹകരണം അവസാനിപ്പിക്കാന്‍ നേരത്തെ തന്നെ നേതാക്കൾ തീരുമാനിച്ചിരുന്നു. പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങളാണ് അൻവർ പറഞ്ഞതെന്നാണ് ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്.

ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ലെന്ന് കൂടി പറഞ്ഞ് ആക്രമണം അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് കയറിയതോടെ തന്നെ അൻവറും സിപിഎമ്മും തമ്മിലെ ബന്ധം മുറിഞ്ഞു.

പാർട്ടി തനിക്കെതിരെ നടപടിയെടുക്കുന്നെങ്കിൽ ആയിക്കോട്ടെയെന്ന് കണ്ടുതന്നെയാണ് മുന്നണി അച്ചടക്കത്തിന്റെ പരിധിയെല്ലാം ലംഘിച്ച് ഓരോ വാക്കും അൻവർ പ്രയോഗിച്ചത്.

നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് പറഞ്ഞതും ഇതു കണക്കിലെടുത്താണ്. സമ്മേളന കാലത്ത് മുഖ്യമന്ത്രി, പി.ശശി, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് ലക്ഷ്യം വച്ച പി.വി.അൻവർ സിപിഎം രാഷ്ട്രീയത്തിലും വരും ദിവസങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കും.

പിണറായിക്കെതിരെ രൂപപ്പെടുന്ന ചേരിക്ക് പാർട്ടിക്കുള്ളിൽ ശക്തി പകർന്നാണ് അൻവറിന്റെ ഇറങ്ങിപ്പോക്ക്. എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ രണ്ടും കൽപ്പിച്ചുള്ള അൻവറിന്റെ നീക്കം നിയമസഭയ്ക്കുള്ളിലും സിപിഎമ്മിന് തലവേദനയാകും.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ്

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ് സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി...

പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു

പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു കണ്ണൂര്‍: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്...

Related Articles

Popular Categories

spot_imgspot_img