web analytics

കൊച്ചിയിലെ ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ; അമേരിക്കൻ പാമ്പിൻ്റെ മൂക്കിൽ നിന്നും അർബുദ മുഴ നീക്കം ചെയ്തു

അപൂർവ്വ ശസ്ത്രക്രിയയിലൂടെ പെരുമ്പാമ്പുകളുടെ ഇനത്തിൽ പെടുന്ന വിദേശ അരുമ മൃഗങ്ങളിൽപെട്ട റെഡ് റെയില്‍ ബോവയുടെ നാസദ്വാരത്തിൽ നിന്നും അർബുദ മുഴ നീക്കം ചെയ്തു.A cancerous tumor was removed from the nostrils of a red rail boa, an exotic python, in a rare surgical procedure

എറണാകുളത്ത് പക്ഷികളുടയും എക്സോട്ടിക് അരുമ മൃഗങ്ങൾക്കയുള്ള ബേർഡിനെക്സ് ഏവിയൻ ആന്റ് എക്സോട്ടിക് പെറ്റ് ഹോസ്പിറ്റലിലെ ഡോ ടിട്ടു എബ്രഹാമും സംഘവും അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്.

മാസങ്ങളായി വളർന്നുകൊണ്ടിരിക്കുന്ന മുഴ കാരണം തീറ്റയെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. നാസദ്വരത്തിലെ മുഴ പാമ്പിന്റെ ശ്വസനത്തെയും ബാധിച്ചിരുന്നു.
എലി പോലുള്ള ചെറിയ സസ്തനികളെയും ചെറുപാമ്പുകളെയും ഭക്ഷിക്കുന്ന ബോയ്ക്ക് മുഴ മൂലമുള്ള ക്ലേശങ്ങൾ വർദ്ധിച്ചതോടെയാണ് പരിചാരകർ ഡോക്ടർ ടിറ്റു വിനെ സമീപിക്കുന്നത്.

മുഴ നാസദ്വാരത്തിൽ ആയതിനാലും, മേൽ താടിയുടെ എല്ലുകളിൽ പിടിച്ചിരുന്നതിനാലും ശസ്ത്രക്രിയ ക്ലേശകരം ആയിരിക്കും എന്ന് ഡോക്ടർ വിലയിരുത്തി
പാമ്പുകളുടെ ശാസ്ത്രക്രിയ യിൽ പ്രധാന വെല്ലുവിളി അനസ്തേഷ്യ നൽകലാണ്. ഇവയുടെ സങ്കീർണ്ണമായ രക്തധമനി ശൃംഖല കാരണം അവയ്ക്ക് മയക്കം ഉണ്ടാക്കുന്ന മരുന്നുകൾ നൽകുക ബുദ്ധിമുട്ടാണ്.

കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടുകൂടിയുള്ള ഇൻഹേലേഷൻ അനെസ്‌തേഷ്യ മാത്രമാണ് സ്വീകാര്യമായ മാർഗ്ഗം. ഇന്ത്യയിൽ പാമ്പുകൾക്കുള്ള അത്തരം സജ്ജീകരണങ്ങൾ തീരെ കുറവാണ്.

പാമ്പ്, പക്ഷികൾ, വളർത്തു കുരങ്ങ്, ഇഗ്വാന പോലുള്ള ഓന്തുകൾ തുടങ്ങിയവയ്ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയിൽ ഉള്ളതിനാല്‍ ശസ്ത്രക്രീയ എളുപ്പമായി.

പക്ഷേ അനസ്തേഷ്യയ്ക്കായുള്ള കുഴലുകൾ ശ്വാസനാളത്തിലേക്ക് ഘടിപ്പിച്ചു കഴിഞ്ഞാൽ നാസദ്വാരത്തിലെ മുഴ നീക്കുവാൻ പ്രയാസമാകും എന്നതായിരുന്നു അടുത്ത വെല്ലുവിളി.

ഇന്ത്യയിൽ മൃഗശാലയിൽ ആദ്യമായി മീനുകളിൽ സർജറി ചെയ്തിട്ടുള്ള ഡോ ടിട്ടുവും സംഘവും ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും, മുറിവ് തനിയെ അലിഞ്ഞു ചേരുന്ന polyglactin 910 എന്ന സ്യൂച്ചർ ഉപയോഗിച്ച് തുന്നിച്ചേർക്കുകയും ചെയ്തു.

നാല് തുന്നലുകളും നീക്കം ചെയ്യാതെ തന്നെ ബോവാ സുഖം പ്രാപിക്കും എന്നാണ് ഡോക്ടറുടെ അവകാശപ്പെടുന്നത്. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ബോവയെ തന്റെ വളർത്തു മാതാപിതാക്കളോടൊപ്പം വിട്ടയകുന്നതായിരിക്കും എന്നാണ് ഡോ ടിട്ടു എബ്രഹാം പറയുന്നത്. വനം വകുപ്പിന്റെ പരിവേഷ് സർട്ടിഫിക്കട്ടോടുകൂടിയാണ് റെഡ് റെയില്‍ ബോവ ഇനത്തില്‍പ്പെട്ട പാമ്പുകളെ വളർത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

Related Articles

Popular Categories

spot_imgspot_img